അടൂര്‍ പ്രകാശിനും കുഞ്ഞാലിക്കുട്ടിക്കുമെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു
മൂവാറ്റുപുഴ: വിവാദ സ്വാമി സന്തോഷ് മാധവന് ഉള്‍പ്പെട്ട പുത്തന്‍വേലിക്കര ഭൂമിദാനകേസില്‍ മുന്‍ മന്ത്രിമാരായ അടൂര്‍ പ്രകാശ്, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ക്കെതിരെ വിജിലന്‍സ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റാണ് കേസ് രജിസറ്റര്‍ ചെയ്തത്.
മുന്‍ മന്ത്രിമാര്‍ക്കും സന്തോഷ് മാധവനുമെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടിരുന്നു . ഇതു പ്രകാരം വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് എഫ്. ഐ.ആര് രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
വിജിലന്‍സ് സമര്‍പ്പിച്ച ദ്രുതപരിശോധനാ റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് വിജിലന്‍സ് കോടതി ഇവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുന്നത്. മുന്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനും മുന്‍ വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയ്ക്കും പങ്കില്ലെന്നു വ്യക്തമാക്കുന്നതാണ് കോടതി തള്ളിയ വിജിലന്‍സിന്റെ ത്വരിത പരിശോധനാ റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."