ഗ്രീന്‍ ഹൗസ് മെഡിക്കല്‍ വിംഗ് പ്രവര്‍ത്തനമാരംഭിച്ചു
താമരശ്ശേരി: കെ.എം.സി.സി യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവരത്തകരുടെ കൂട്ടായ്മയായ ഗ്രീന്‍ ഹൗസ് ചാരിറ്റിയുടെ ആഭിമുഖ്യത്തില്‍ താമരശ്ശേരിയില്‍ ആരംഭിച്ച മെഡിക്കല്‍ വിംഗിന്റെ ഉദ്ഘാടനം മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി. മോയിന്‍കുട്ടി നിര്‍വഹിച്ചു. നജീബ് തച്ചംപൊയില്‍ അധ്യക്ഷനായി. രോഗികളെയും നിരധനരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രീന്‍ ഹൗസ് മെഡിക്കല്‍ വിംഗ് രൂപീകരിച്ചത്.
കിടപ്പു രോഗികള്‍ക്കുള്ള ഫോള്‍ഡിങ് ബെഡ്, വീല്‍ ചെയര്‍, വാട്ടര്‍ ആന്‍ഡ് എയര്‍ ബെഡ്, ഓക്‌സിജന്‍ സിലണ്ടര്‍ ഉള്‍പ്പടെ അവശ്യമായ മരുന്നുകളും നല്‍കും. റാസല്‍ ഖൈമ കെ.എം.സി.സി പ്രസിഡന്റ് അഷ്‌റഫ് തങ്ങള്‍ തച്ചംപൊയില്‍, കോഴിക്കോട് ലോകോളജ് യു.യു.സി പി.സി ഷിയാസ്, ശംഷീര്‍ എടവലം,
സിദ്ദിഖ് പി.സി മുക്ക്, നൗഷാദ് കാരാടി, ഇസ്മയില്‍ പരപ്പന്‍ പൊയില്‍, സുബീര്‍ പരപ്പന്‍പൊയില്‍, തമീം പള്ളിപ്പുറം, ഹഫ്‌സല്‍ പള്ളിമുക്ക്, അന്‍വര്‍അലി തച്ചംപൊയില്‍ എന്നിവരാണ് മെഡിക്കല്‍ വിംഗിന് നേതൃത്വം നല്‍കുന്നത്.
കരീം മേടോത്ത് സ്വാഗതവും മുജീബ് പൂക്കോട് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."