ബൈത്തുന്നൂറിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു
വാടാനപ്പള്ളി: സമ്പാദ്യം സ്വരുക്കൂട്ടി വെക്കുകയും, പാവപ്പെട്ടവര്‍ക്ക് നല്‍കാതിരിക്കുകയും ചെയ്യുന്നവര്‍ ദൈവ വിശ്വാസിയെന്ന് പറയുവാന്‍ അര്‍ഹതയില്ലെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായ് ഏറ്റെടുക്കുവാന്‍ സമൂഹത്തിനാകണം.
സഹജീവിയോട് കരുണ കാണിക്കുന്നിടത്ത് ദൈവത്തെ കാണുവാന്‍ സാധിക്കുമെന്നും സാദിക്കലി തങ്ങള്‍ പറഞ്ഞു.
നാട്ടിക മഹല്ല് ജമാഅത്ത് കമ്മിറ്റിയും, യു.എ.ഇ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റിയുടെയും സഹകരണത്തോടെ ഭവന രഹിതര്‍ക്ക് നിര്‍മിക്കുന്ന ബൈത്തുന്നൂര്‍ പദ്ധതിയിലെ രണ്ടാമത്തെ വീടിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു തങ്ങള്‍.
മഹല്ല് സെക്രട്ടറി സി.എ മുഹമ്മദ് റഷീദ് അധ്യക്ഷനായി.
മഹല്ല് ഭാരവാഹികളായ കെ.കെ മാമദ്, കെ.കെ ഉമ്മര്‍, സി.എ ഇബ്രാഹീം, ഖത്തര്‍ നാട്ടിക മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റ് കെ.കെ ഖാലിദ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ ഷൗക്കത്തലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."