മലാപ്പറമ്പ് സ്കൂള്‍: തീരുമാനം ഇന്ന് മന്ത്രിസഭാ യോഗത്തില്‍
തിരുവനന്തപുരം: കോഴിക്കോട് മലാപ്പറമ്പ് സ്കൂള്‍ അടച്ചുപൂട്ടാതിരിക്കാന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുന്ന കാര്യത്തിലുള്ള അന്തിമ തീരുമാനം ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. സര്‍ക്കാര്‍ നിലപാട് എ.ജി ഹൈക്കോടതിയെ അറിയിക്കും. സ്കൂള്‍ ഏറ്റെടുക്കുന്നതിന്റെ സാമ്പത്തിക ബാധ്യതയുടെ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ട്.
സ്കൂള്‍ പൂട്ടാതിരിക്കാന്‍ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകള്‍ പൂട്ടാതിരിക്കാനുള്ള എല്ലാം നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി സര്‍ക്കാര്‍ ഏതറ്റം വരെയും പോകുമെന്നുമാണ് മന്ത്രി പറഞ്ഞത്.
മലാപ്പറമ്പ് സ്കൂള്‍ ജൂണ്‍ എട്ടിനകം അടച്ചുപൂട്ടി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. അതേ സമയം സ്കൂള്‍ അടച്ചുപൂട്ടുന്നത് എന്ത് വില കൊടുത്തും തടയുമെന്നാണ് സ്കൂള്‍ സംരക്ഷണ സമിതി അറിയിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."