HOME
DETAILS
MAL
മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനു പങ്കെന്ന് ചൈന
backup
June 07 2016 | 14:06 PM
ഹോങ്കോങ്: 2008 ലെ മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്താനു പങ്കുണ്ടായിരുന്നുവെന്നു ചൈന.
ചൈന സ്റ്റേറ്റ് ടെലിവിഷന്‍ സിസിടിവി9 പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററിയിലാണ് ഭീകരാക്രമണത്തിനു നേതൃത്വം നല്‍കിയത് പാകിസ്താനാണെന്ന് ചൈന സമ്മതിക്കുന്നത്.
ആക്രമണത്തില്‍ ലഷ്കര്‍ ഇ തൊയ്ബയ്ക്കും സംഘടനയുടെ പാകിസ്താനിലെ നേതാക്കള്‍ക്കുമുള്ള പങ്കിനെ കുറച്ചും വ്യക്തമാക്കുന്നതായിരുന്നു ഡോക്യുമെന്ററി.
ഭീകരാക്രമണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇതുവരെ പാക്കിസ്താന് അനുകൂലമായ നിലപാടാണ് ചൈന സ്വീകരിച്ചിരുന്നത്.
2008 ലെ രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണത്തില്‍ വിദേശികളടക്കം 160 പേര് കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."