HOME
DETAILS

ഹജ്ജ് സര്‍വിസ്: വിമാനക്കമ്പനികള്‍ നടത്തുന്നത് വന്‍ കൊള്ള അശ്‌റഫ് കൊണ്ടോട്ടി

  
backup
June 07 2016 | 22:06 PM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%ae%e0%b4%be%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95

കൊണ്ടോട്ടി: ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് സര്‍വിസുകള്‍ക്കു വിമാനക്കമ്പനികള്‍ ഈടാക്കുന്നത് വലിയ സംഖ്യ. മുംബൈയില്‍നിന്ന് ഒരു തീര്‍ഥാടകന്റെ വിമാന നിരക്ക് 48,812 രൂപയാണെങ്കില്‍ ശ്രീനഗറിലെ തീര്‍ഥാടകനോട് 1,14,413 രൂപയാണ് ഈടാക്കുന്നത്. ഹജ്ജിനു സബ്‌സിഡി ലഭിക്കുന്നതിനാല്‍ പകുതി നിരക്ക് നല്‍കിയാല്‍ മതിയെങ്കിലും ഇതു ഘട്ടംഘട്ടമായി എടുത്തുകളയുന്നതിനാല്‍ ഓരോ വര്‍ഷവും വലിയ സംഖ്യ നല്‍കേണ്ടിവരുന്നുണ്ട്.
ഓരോ ഹജ്ജ് സീസണിലും സാധാരണ നിരക്കിന്റെ മൂന്നിരട്ടിയാണ് കമ്പനികള്‍ ഈടാക്കുന്നത്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍നിന്നു ഹജ്ജിനു പോകുന്നവരുടെ വിമാന നിരക്ക് 60,185 രൂപയാണ്. ഇതില്‍ 15,200 രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. നെടുമ്പാശ്ശേരിയില്‍നിന്നു ജിദ്ദയിലേക്കും തിരിച്ചു മദീനയില്‍നിന്നുമാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍, നെടുമ്പാശ്ശേരിയില്‍നിന്നു ജിദ്ദയിലേക്ക് ഇപ്പോഴുള്ള വിമാന നിരക്ക് വെറും 15,100 രൂപ മാത്രമാണ്. മടക്ക സര്‍വിസ് കൂടി ഉള്‍പ്പെടുത്തിയാല്‍ 30,000 രൂപയാകും.
രാജ്യത്തെ 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍നിന്നായി വിമാനക്കമ്പനികള്‍ ഈടാക്കുന്നത് വ്യത്യസ്ത തുകയാണ്. ശ്രീനഗര്‍, ഗോഹട്ടി, റാഞ്ചി, ഗയ എന്നിവിടങ്ങളില്‍നിന്ന് ഒരാള്‍ക്ക് ഒരു ലക്ഷത്തിനു മുകളിലാണ് നിരക്ക്. ഈ വര്‍ഷം ഏറ്റവും കുറവ് നിരക്കുള്ളത് മുംബൈയില്‍നിന്നും കൂടുതല്‍ ശ്രീനഗറില്‍നിന്നുമാണ്.
പ്രത്യേക വിമാനമെത്തിച്ചാണ് ഹജ്ജ് സര്‍വിസുകള്‍ നടത്തുന്നത്. ഇതിനാലാണ് നിരക്കിന്റെ മൂന്നിരട്ടി തുക കമ്പനികള്‍ ഈടാക്കുന്നത്. എയര്‍ ഇന്ത്യ, സഊദി എയര്‍ലെന്‍സ്, ജെറ്റ് എയര്‍, നാസ് എയര്‍ തുടങ്ങിയവയ്ക്കാണ് ഇത്തവണ ഹജ്ജ് സര്‍വിസ് കരാര്‍. തീര്‍ഥാടകരെ കൊണ്ടുപോയി മടക്കം കാലിയായി പറക്കുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വനിതാ എസ്.ഐയെ പീഡിപ്പിച്ച കേസ്: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ അറസ്റ്റ് വാറന്റ്

National
  •  18 days ago
No Image

'ചേലക്കരയില്‍ എല്‍ഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും' കെ രാധാകൃഷ്ണന്‍

Kerala
  •  18 days ago
No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  18 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  18 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  18 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  18 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  18 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  18 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  18 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  18 days ago