കണ്ടല്‍പാര്‍ക്ക് നിര്‍മാണത്തിന് സി.പി.എം പിന്തുണയെന്ന് പി. ജയരാജന്
കണ്ണൂര്‍: പാപ്പിനിശ്ശേരിയിലെ കണ്ടല്‍പാര്‍ക്ക് നിര്‍മാണത്തിനു പിന്തുണ നല്കുമെന്നു സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്. കണ്ടല്‍പാര്‍ക്ക് നിര്‍മിക്കുമെന്ന വ്യവസായ മന്ത്രി ഇ.പി ജയരാജന്റെ പ്രസ്താവനയ്ക്കു തൊട്ടുപിന്നാലെയാണ് പാര്‍ട്ടി ജില്ലാ സെക്രട്ടറിയും നിലപാട് വ്യക്തമാക്കിയത്.
പാപ്പിനിശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ടൂറിസം സൊസൈറ്റിയാണ് വര്ഷങ്ങള്ക്കുമുന്പു കണ്ടല്പാര്ക്കിനു തുടക്കംകുറിച്ചത്. എന്നാല്‍, അന്നു സര്‍ക്കാരും കോടതിയും ഇടപെട്ടതിനെ തുടര്‍ന്നു നിര്‍മാണം ഉപേക്ഷിക്കുകയായിരുന്നു. കണ്ടല്‍പാര്‍ക്ക് നിര്‍മാണവുമായി സൊസൈറ്റി മുന്നോട്ടുവന്നാല്‍ സി.പി.എം പിന്തുണയ്ക്കുകതന്നെ ചെയ്യുമെന്നു പി. ജയരാജന് വ്യക്തമാക്കി. ഇടതുമുന്നണി സര്‍ക്കാര്‍ അധികാരമേറ്റതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയായത്. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുള്ള പരിപാടി ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി ഇ.പി ജയരാജന് കണ്ടല്‍പാര്‍ക്ക് നിര്‍മിക്കുമെന്നു വ്യക്തമാക്കിയിരുന്നത്. ഇതിനെതിരേ കെ. സുധാകരനും കോണ്‍ഗ്രസ് നേതൃത്വവും രംഗത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."