HOME
DETAILS

മുദ്രാവാക്യം പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കുമോ?

  
backup
June 07 2016 | 23:06 PM

%e0%b4%ae%e0%b5%81%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%be%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%af%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be

കോഴിക്കോട് മലാപ്പറമ്പ് എ.യു.പി സ്‌കൂള്‍ അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവു ചോദ്യംചെയ്തുകൊണ്ടുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളിയതോടെ പ്രശ്‌നം ഒരു വഴിത്തിരിവിലെത്തിനില്‍ക്കുകയാണ്. സ്‌കൂള്‍ പൂട്ടാനുള്ള ശ്രമം ചെറുക്കുമെന്നും പ്രക്ഷോഭം തുടരുമെന്നുമാണ് സ്‌കൂള്‍സംരക്ഷണസമിതി പറയുന്നത്. സര്‍ക്കാരിന്റെ പൂര്‍ണപിന്തുണ സമിതിക്കുണ്ട്. നിയമനിര്‍മാണംവഴി സ്‌കൂള്‍ നിലനിര്‍ത്താനാവുമെന്ന പ്രതീക്ഷയാണു സര്‍ക്കാര്‍ നല്‍കുന്നത്.
വിളപ്പില്‍ശാലയില്‍ മലിനീകരണപ്രശ്‌നത്തില്‍ ജനങ്ങളുടെ പ്രതിഷേധംമൂലം കോടതിവിധി നടപ്പാക്കാന്‍കഴിയാതെവന്ന സംഭവം ചൂണ്ടിക്കാട്ടി, സ്‌കൂള്‍ നിലനിര്‍ത്താനാവുമെന്നു കരുതുന്നവര്‍ ധാരാളം. മലാപ്പറമ്പ് സ്‌കൂള്‍ നിലനിര്‍ത്താന്‍ കഴിയാതെപോയാല്‍ അതു കേരളത്തിലെ പൊതുവിദ്യാഭ്യാസത്തിന്റെതന്നെ മരണമണിമുഴക്കലാവുമെന്നാണു പ്രക്ഷോഭകര്‍ പറയുന്നത്. സംഗതി ശരിയുമാണ്.
മലാപ്പറമ്പ് സമരത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ട്, കേരളത്തില്‍ പലേടത്തും സ്‌കൂള്‍പൂട്ടാനുള്ള ഉത്തരവുനടപ്പാക്കാനെത്തുന്ന എ.ഇ.ഒമാരെ തടയുന്ന വാര്‍ത്തകളാണ് ഈയിടെയായി നാം കേള്‍ക്കുന്നത്. പലേടത്തും സ്‌കൂള്‍ സംരക്ഷണസമിതികളുണ്ടാവുന്നു. സമരങ്ങള്‍ നടക്കുന്നു. പൊതുവിദ്യാഭ്യാസം നിലനിര്‍ത്താനുള്ള സമരങ്ങള്‍ കേരളത്തിന്റെ സാമൂഹ്യാന്തരീക്ഷത്തില്‍ പ്രബലമായി വരുന്നുവെന്നാണ് അതിന്റെ അര്‍ഥം. പുതിയൊരു തിരിച്ചറിവിന്റെ സൂചനയാണിത്.
അതേസമയം, മറ്റൊരു വസ്തുതകൂടി നാം ഓര്‍ക്കേണ്ടതുണ്ട്. ഒട്ടേറെ സ്‌കൂളുകള്‍ കേരളത്തില്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. ഇപ്പോള്‍ 3500 സ്‌കൂളുകള്‍ പൂട്ടാന്‍വേണ്ടി അടയാളപ്പെടുത്തിയവയായി ഉണ്ടത്രെ. ഒരുപാട് സ്‌കൂളുകളില്‍ കുട്ടികള്‍ കുറഞ്ഞതുമൂലം ഡിവിഷന്‍ഫാള്‍ ഉണ്ടാവുകയും അവിടെയുള്ള അധ്യാപകര്‍ പ്രൊട്ടക്റ്റഡായി മറ്റിടങ്ങളില്‍ പണിയെടുക്കുകയുമാണ്. നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലുമൊക്കെ നാമമാത്രമായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ ഒരുപാടുണ്ട്. പലേടത്തും പത്തോ പതിനഞ്ചോ കുട്ടികള്‍, അത്രയും അധ്യാപകര്‍.
മികച്ച കെട്ടിടങ്ങള്‍, മികവുറ്റ ഇരിപ്പിടങ്ങള്‍, ഗുണമേന്മയുള്ള പഠനസാമഗ്രികള്‍, വിശാലമായ കളിസ്ഥലം. അവിടെ കുട്ടികളുടെ എണ്ണം തികയ്ക്കാന്‍ ചേര്‍ത്തിരിക്കുന്നത് പഠനവൈകല്യമുള്ളവരെയും അന്യസംസ്ഥാനതൊഴിലാളികളുടെ മക്കളെയുമൊക്കെയാണ്. ഈ സ്‌കൂളുകള്‍ നടത്തിക്കൊണ്ടുപോവാനും അധ്യാപകര്‍ക്കു ശമ്പളം കൊടുക്കാനും മറ്റും ഓരോമാസവും കോടികളാണു പൊതുഖജനാവില്‍നിന്നു ചെലവഴിക്കുന്നത്. കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധിയുടെ മുഖമാണിത്. ഈ മുഖംകൂടി കണക്കിലെടുത്തുകൊണ്ടു വേണം മലാപ്പറമ്പിലോ മറ്റെവിടെയുമോ സ്‌കൂള്‍ സംരക്ഷിക്കാന്‍ നടത്തിവരുന്ന പ്രക്ഷോഭങ്ങളെ വീക്ഷിക്കാന്‍; പൊതുവിദ്യാഭ്യാസസംരക്ഷണത്തിനുവേണ്ടിയുള്ള ജനകീയസമരങ്ങളെ വിലയിരുത്താന്‍.
കേരളത്തില്‍ ഒട്ടേറെ പൊതുവിദ്യാലയങ്ങള്‍ ആസന്നമരണാവസ്ഥയില്‍ കഴിയുമ്പോള്‍ സ്വകാര്യവിദ്യാലയങ്ങള്‍ പെരുകുന്നതും കൊഴുത്തുതടിക്കുന്നതും കാണാതിരുന്നുകൂടാ. നാം സഞ്ചരിക്കുന്ന വഴിയരികില്‍ ഉയര്‍ന്നുനില്‍ക്കുന്ന പരസ്യബോര്‍ഡുകളിലേയ്‌ക്കൊന്നു കണ്ണയച്ചാല്‍മാത്രം മതി ഇത്തരം വിദ്യാലയങ്ങള്‍ നേടിയ ജനസമ്മതി മനസ്സിലാക്കാന്‍. കേംബ്രിഡ്ജിലെ സിലബസനുസരിച്ചു പഠിപ്പിക്കുന്ന സ്‌കൂള്‍, കനേഡിയന്‍രീതിയില്‍ വിദ്യാഭ്യാസംനല്‍കുന്ന സ്‌കൂള്‍, കേരളത്തിലെ ഏറ്റവും മികച്ച സ്‌കൂള്‍ ഇങ്ങനെയൊക്കെയാണു പരസ്യങ്ങള്‍. ഓരോ ജാതിമതവിഭാഗവും ഇപ്പോള്‍ സ്‌കൂള്‍ നടത്തുന്നു. പള്ളിക്കമ്മിറ്റികളും അമ്പലക്കമ്മിറ്റികളും സ്‌കൂള്‍ നടത്തുന്നു. റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും ഉദ്യോഗസ്ഥ,തൊഴിലാളിയൂനിയനുകള്‍ക്കുമെല്ലാം സ്‌കൂളുകളുണ്ട്.
പൊതുവിദ്യാഭ്യാസത്തിനു സമാന്തരമായി ശക്തമായ സ്വകാര്യവിദ്യാഭ്യാസധാര കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ടെന്നതു വസ്തുതയാണ്. പൊതുവിദ്യാഭ്യാസത്തിനുമേല്‍ ഈ ധാര മേല്‍ക്കൈ നേടുകയും ചെയ്തിരിക്കുന്നു. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു നിലവാരം കുറഞ്ഞതല്ല അതിനു കാരണം. നേരുപറഞ്ഞാല്‍, അധ്യാപകരുടെ ഗുണനിലവാരത്തിലും പഠനസമ്പ്രദായത്തിന്റെ പ്രയോജനപരതയിലുമെല്ലാം മുന്നിട്ടുനില്‍ക്കുന്നതു പലപ്പോഴും പൊതുവിദ്യാഭ്യാസസ്ഥാപനങ്ങളാണ്. എസ്.എസ്.എ ഫണ്ട് വ്യാപകമായി ലഭിക്കാന്‍ തുടങ്ങിയതോടെ പൊതുവിദ്യാലയങ്ങളില്‍ മികച്ച പഠനസൗകര്യങ്ങളുമുണ്ട്.
എന്നിട്ടും, അതിനെയെല്ലാം തമസ്‌കരിച്ചു സ്വകാര്യവിദ്യാലയങ്ങളിലേയ്ക്കു കുട്ടികളുടെ ഒഴുക്കുണ്ടാവാന്‍ കാരണം ഉയര്‍ന്നവിഭാഗത്തില്‍പ്പെട്ട ആളുകളിലും മധ്യവര്‍ഗ- വിദ്യാസമ്പന്നസമൂഹങ്ങളിലും സൃഷ്ടിക്കപ്പെട്ട ചില സവിശേഷമനോനിലകളാണ്. പൊതുമേഖലയോടു സാമാന്യമായി നിലവിലുള്ള അവജ്ഞ വിദ്യാഭ്യാസരംഗത്തും വ്യാപിച്ചു.  മതവിഭാഗങ്ങളും സമുദായസംഘടനകളും മറ്റും നിലനിര്‍ത്തിപ്പോരുന്ന താല്‍പ്പര്യങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനം മറ്റൊരു കാരണം. ഏതായാലും, സ്വകാര്യ സ്വാശ്രയസ്ഥാപനങ്ങള്‍ ആസൂത്രിതമായി നടത്തിയ ശ്രമങ്ങളാണ് പൊതുവിദ്യാലയങ്ങളുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയത്. പുരോഗമനപ്രസ്ഥാനങ്ങള്‍പോലും ഈ തകര്‍ച്ചയ്ക്കു പ്രതിരോധം ചമയ്ക്കാന്‍ ശ്രമിച്ചില്ല.
സ്വകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാനോ കൂണുപോലെ മുളച്ചുപൊന്തുന്ന അവയുടെ പ്രവര്‍ത്തനങ്ങളുടെമേല്‍ എന്തെങ്കിലും പരിശോധന നടത്താനോ ഔദ്യോഗികതലത്തില്‍ ഒരു ശ്രമവുമുണ്ടായില്ല. പൊതുവിദ്യാഭ്യാസസംരക്ഷണത്തിനു  ക്രിയാത്മകമായ ഒരു നടപടിയുമുണ്ടാവാത്ത അവസ്ഥയില്‍, സ്വകാര്യസ്ഥാപനങ്ങള്‍ കൊഴുത്തുതടിച്ചു. ആളുകള്‍ കുട്ടികളെ ഈ വിദ്യാലയങ്ങളിലേയ്ക്കയച്ചു. അങ്ങനെയാണു കേരളത്തിലുടനീളം പൊതുവിദ്യാലയങ്ങള്‍ കുട്ടികളെ കിട്ടാതെ കഷ്ടപ്പെടേണ്ടി വരുന്നത്.
മലാപ്പറമ്പിലെ സമരക്കാര്‍ ചോദിക്കുന്നത് തങ്ങളുടെ സ്‌കൂളിന്റെ പ്രവര്‍ത്തനം നിലച്ചാല്‍ ആ പ്രദേശത്തുള്ള കുട്ടികള്‍ എവിടെ പഠിക്കുമെന്നാണ്. ചോദ്യം ന്യായം. പക്ഷേ,  അതിനൊരു മറുചോദ്യവുമുണ്ട്. പ്രസ്തുത സ്‌കൂളിനു ചുറ്റുമുള്ള ജനസംഖ്യവച്ചുനോക്കുമ്പോള്‍ ഇത്രയുംകുറച്ചു കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമായി മാറാമോ പ്രസ്തുത സ്‌കൂള്‍  നിരന്തരമായി കുട്ടികള്‍ കുറഞ്ഞതു മൂലമായിരിക്കണം സ്‌കൂള്‍ നടത്തിപ്പു ലാഭകരമല്ലെന്നു മാനേജര്‍ക്കു തോന്നിയതും അടച്ചുപൂട്ടാന്‍ തീരുമാനിച്ചതും.
1996 ല്‍ സ്‌കൂള്‍ ഇപ്പോഴത്തെ മാനേജര്‍ വിലയ്ക്കുവാങ്ങിയതു ലാഭകരമായ ബിസിനസ് എന്നു കണ്ടുതന്നെയാവണം. കുട്ടികളില്ലാത്ത സ്‌കൂള്‍ നടത്തുന്നതിനേക്കാള്‍ ലാഭം, സ്‌കൂള്‍ നില്‍ക്കുന്ന സ്ഥലം വില്‍പന നടത്തി റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്തുന്നതാണ് എന്ന് അയാള്‍ കരുതിയാല്‍ തെറ്റുപറയാനാവുകയില്ല. ലാഭകരമല്ലാത്ത പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യസംരംഭങ്ങള്‍ക്കു വില്‍പനനടത്തുകയെന്നതാണല്ലോ സര്‍ക്കാരിന്റെയും നയം. അതുതന്നെയാവാം ഈ മാനേജരെയും പ്രചോദിപ്പിച്ചിരിക്കുക.
മലാപ്പറമ്പിലും പരിസരങ്ങളിലും സ്‌കൂള്‍പ്രായത്തിലുള്ള കുട്ടികളുണ്ട്. കുടുംബാസൂത്രണപരിപാടികള്‍മൂലം കുട്ടികള്‍ കുറഞ്ഞിട്ടുണ്ടെങ്കിലും സ്‌കൂള്‍ നടത്തിപ്പിനെ ബാധിക്കാന്‍ മാത്രം ഈ കുറവു പ്രകടമല്ല. അപ്പോള്‍ ഉള്ള കുട്ടികളൊക്കെ എവിടെപ്പോയി തൊട്ടടുത്തുള്ള സ്വകാര്യഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ അവര്‍ പ്രവേശനം നേടിയിരിക്കണം. ധാരാളം സ്വകാര്യസ്ഥാപനങ്ങള്‍ ചുറ്റുവട്ടത്തുണ്ട്. ലക്ഷങ്ങള്‍ സംഭാവനകൊടുത്ത് ഈ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പ്രവേശനംനേടാന്‍ എല്‍.കെ.ജി ക്ലാസ് മുതല്‍ നെട്ടോട്ടമാണ്.
മലാപ്പറമ്പിലെന്നല്ല കേരളത്തിലെവിടെയും ഇതാണു സ്ഥിതി. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈവെടിഞ്ഞു സ്വകാര്യസ്ഥാപനങ്ങളിലയച്ചു കുട്ടികളെ പഠിപ്പിക്കുന്ന സാഹചര്യമാണു നാട്ടില്‍ നിലവിലുള്ളത്. ഈ നിലയില്‍ മാറ്റമുണ്ടാവാത്ത അവസ്ഥയില്‍ മുദ്രാവാക്യം വിളിച്ചും സമരംനടത്തിയും എത്രകാലം ഒരു സ്‌കൂള്‍ സംരക്ഷിക്കാനാവും തല്‍ക്കാലം ഒരു സ്‌കൂള്‍ അടച്ചുപൂട്ടുന്നത് തടയാന്‍ നമുക്ക് സാധിക്കുമായിരിക്കും. എ.ഇ.ഒയെയും കോടതി അയക്കുന്ന ആമീനെയും ഉന്തിത്തള്ളി പുറത്താക്കുവാന്‍ സാധിക്കുമായിരിക്കും. പക്ഷേ, സ്‌കൂളില്‍ പഠിക്കാന്‍ കുട്ടികളെ കൊണ്ടെത്തിക്കുവാന്‍ സാധിക്കുമോ
അന്യസംസ്ഥാനക്കാരുടെ കുട്ടികളെയും മറ്റു സ്‌കൂളുകളില്‍ പ്രവേശനം ലഭിക്കാന്‍ സാധ്യതകുറഞ്ഞ പഠനവൈകല്യമുള്ള കുട്ടികളെയും മറ്റും പിടിച്ചിരുത്തി എത്രകാലം സ്‌കൂള്‍ നടത്താനാവും ഇതു മലാപ്പറമ്പിലെ മാത്രം പ്രശ്മനല്ല. പളപളപ്പു തോന്നിപ്പിക്കുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേയ്ക്കു സ്വന്തം മക്കളെയയച്ചു പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനുവേണ്ടി മുദ്രാവാക്യം മുഴക്കുന്ന ഇരട്ടത്താപ്പു നിലനില്‍ക്കുന്നിടത്തോളം  ഈ സ്ഥിതി മാറാന്‍ പോവുന്നില്ല. സ്വന്തംപ്രദേശത്തുള്ള സകലകുട്ടികളെയും ഇത്തരം വിദ്യാലയങ്ങളില്‍ ചേര്‍ക്കാന്‍വേണ്ടിയുള്ള ക്രിയാത്മകസമരമാണ് ഒരേയൊരു വഴി. പൊതുവിദ്യാഭ്യാസത്തിന്റെ മികവു നിലനിര്‍ത്തുകയും വേണം. അതില്ലാത്തപക്ഷം, സ്‌കൂളുകള്‍ പൂട്ടിക്കൊണ്ടേയിരിക്കും.
ബദല്‍വഴികള്‍ രൂപപ്പെട്ടേടത്ത് അതിന്റെ ഫലം കാണാനുമുണ്ട്. തലശ്ശേരിയില്‍ ഒ ചന്തുമേനോനും, വി.കെ കൃഷ്ണമേനോനും സഞ്ജയനും മറ്റും പഠിച്ച വലിയ മാടാവില്‍ സ്‌കൂള്‍, നാട്ടുകാരുടെ ശ്രമംമൂലം ഉയിര്‍ത്തെഴുന്നേറ്റ വാര്‍ത്ത വായിച്ചിരുന്നു. കൊളക്കാട് യു.പി സ്‌കൂള്‍, കക്കോടി ജി.യു.പി സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ ജനകീയ ഉണര്‍വിന്റെ ഫലമായി ലാഭകരമായിത്തീര്‍ന്നുവെന്നും വായിച്ചു. ഇത്തരം വിജയഗാഥകള്‍ പ്രസരിപ്പിക്കുന്ന സന്ദേശം മറ്റൊന്നല്ല. വേണമെങ്കില്‍ ചക്ക വേരിലുംകായ്ക്കും. ഈ 'വേണമെന്ന ബോധ'മാണു പലേടത്തുമില്ലാത്തത്. സ്വകാര്യവിദ്യാഭ്യാസസ്ഥാപനങ്ങളെ ആശ്രയിക്കുന്ന വിദ്യാര്‍ഥികളെ പൊതുവിദ്യാലയങ്ങളിലെത്തിക്കുകയെന്നതായിരിക്കണം പ്രക്ഷോഭസമരത്തിന്റെ ഒന്നാംഘട്ടം. മുദ്രാവാക്യം വിളിയും ചെറുത്തുനില്‍പ്പും രണ്ടാംഘട്ടം മാത്രമാണ്. വൈകാരികമായല്ല പ്രശ്‌നങ്ങളെ നേരിടേണ്ടതെന്നതാണു പ്രധാനം.
ഒറ്റചോദ്യംകൂടി- പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ നിലക്കാതെ ശബ്ദമുയര്‍ത്തുന്ന നമ്മുടെ നാട്ടിലെ എം.എല്‍എമാരിലും എം.പിമാരിലും സാഹിത്യ സാംസ്‌കാരികനായകന്മാരിലും രാഷ്ട്രീയനേതാക്കളിലും പൊതുപ്രവര്‍ത്തകരിലും സ്‌കൂള്‍സംരക്ഷണപ്രക്ഷോഭകാരികളിലും എത്രപേര്‍ സ്വന്തം മക്കളെ അതതു ദേശത്തുള്ള സാദാ സ്‌കൂളിലയച്ചു പഠിപ്പിച്ചിട്ടുണ്ട് അങ്ങനെയൊരു ആത്മപരിശോധന നടത്തിയതിനുശേഷംമതി മറ്റു കാര്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  6 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  6 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  6 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  6 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  6 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  6 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  6 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  6 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  6 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  6 days ago