രാജ്യത്തിന്റെ സംസ്കാരം മനസിലാക്കുന്ന വ്യക്തി പരിശീലകനാവട്ടെ: ധോണി
മുംബൈ: ഇന്ത്യന്‍ കായിക സംസ്കാരം മനസിലാക്കുന്ന ആളായിരിക്കണം ദേശിയ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി വരേണ്ടതെന്ന് ഏകദിന നായകന് മഹേന്ദ്ര സിങ് ധോണി. ഹിന്ദി മനസിലാക്കാന്‍ സാധിക്കുന്ന പരിശീലകരെയാണ് വ്യക്തിപരമായി താത്പര്യപ്പെടുന്നതെന്നും ധോണി പറഞ്ഞു. സിംബാബ്വെ പര്യടനത്തിനു പുറപ്പെടുന്നതിനു മുന്നോടിയായി നടന്ന പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നായക മാറ്റത്തില്‍ തീരുമാനമെടുക്കേണ്ടത് ബി.സി.സി.ഐയാണെന്നു മൂന്നു ഫോര്‍മാറ്റുകളുടെയും നായകനായി വിരാട് കോഹ്ലിയെ നിയമിക്കണമെന്ന രവി ശാസ്ത്രിയുടെ പരാമര്‍ശത്തോട് പ്രതികരിക്ക ധോണി വ്യക്തമാക്കി. ക്രിക്കറ്റ് കളിക്കുന്നത് സ്വയം ആസ്വദിക്കുന്നു.
പുതിയ പരിശീലകര്‍ക്കായി ബി.സി.സി.ഐ അന്വേഷണം തുടരുകയാണ്. അതിനിടെ രവി ശാസ്ത്രി പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നല്‍കിയതായി വാര്‍ത്തകളുണ്ടായിരുന്നു.
സിംബാംബ്വെ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിന്റെ താത്കാലിക പരിശീലകനായി സഞ്ജയ് ബംഗാറിനെയാണ് നിയമിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."