ആശുപത്രികളില്‍ കൊതുകുരഹിത വാര്‍ഡ്
പനിബാധിതരുടെ എണ്ണം വര്‍ധിച്ചതു കണക്കിലെടുത്ത് ആവശ്യത്തിനനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെ പനി ക്ലിനിക്കുകള്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കും. പനി ബാധിതര്‍ക്കു മാത്രമായി പ്രത്യേകം സജ്ജീകരിച്ച കൊതുകുരഹിത വാര്‍ഡ് തുറക്കും. താലൂക്ക് ആശുപത്രി മുതലുള്ള എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലുമാണ് കൊതുകിനു പ്രവേശിക്കാന്‍ സാധിക്കാത്ത കൊതകുരഹിത വാര്‍ഡുകള്‍ തയാറാക്കുന്നത്.
യാന്ത്രികമായി അടയുന്ന വാതിലുകളും കൊതുകുവലകളും ഉപയോഗപ്പെടുത്തിയാണ് ഇത്തരം വാര്‍ഡുകള്‍ സജ്ജീകരിക്കുക. പനി പ്രതിരോധത്തിന്റെ ഭാഗമായി മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും മരുന്നുകള്‍ എത്തിച്ചതായും ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്തിയതായും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വാട്സ്ആപ്പ് ഗ്രൂപ്പ്
പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി വാട്സ് ആപ്പ് ഗ്രൂപ്പ് നിര്‍മിക്കും. ഡെങ്കിപ്പനി ചികിത്സക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഇതില്‍ പോസ്റ്റ് ചെയ്യും. ചികിത്സയില്‍ കൃത്യതയില്ലാത്തതു മൂലമാണു ഡങ്കിപ്പനി ഭേദമാക്കാന്‍ സാധിക്കാത്തത്. ചികിത്സാരീതികളെ കുറിച്ച് ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം ക്ലാസുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇതില്‍ മുഴുവന്‍ ഡോക്ടര്‍മാരും പങ്കെടുത്തിരുന്നില്ല. ഇതിനു പരിഹാരമായാണ് അപ്പപ്പോള്‍ ചെയ്യേണ്ട ചികിത്സാ മുറകളെ കുറിച്ച് ഡോക്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്യുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."