ഉപജില്ലയില്‍ ഒരു വ്യാഴവട്ടത്തിനിടെ പൂട്ടുന്നത് രണ്ടാമത്തെ സ്കൂള്‍
കൊണ്ടോട്ടി: കൊണ്ടോട്ടി ഉപജില്ലയില്‍ ഒരു വ്യാഴവട്ടത്തിനിടെ പൂട്ടുന്നത് രണ്ടാമത്തെ സ്കൂള്‍. 12 വര്‍ഷം മുമ്പാണ് കൊണ്ടോട്ടി ഖാസിയാരകത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന എ.എം.എല്‍.പി സ്കൂള്‍ അടച്ചു പൂട്ടിയത്. മതിയായ വിദ്യാര്ഥികളില്ലാത്തതിനാലാണ് സ്കൂള്‍ അടച്ചത്. സമീപത്ത് തന്നെ കാന്തക്കാട് ജി.എം.എല്‍.പി സ്കൂളും പ്രവര്‍ത്തിച്ചിരുന്നു. സ്കൂളിലെ വിദ്യാര്‍ഥികളെ പിന്നീട് തൊട്ടടുത്ത സ്കൂളിലേക്ക് മാറ്റിയാണ് സ്കൂളിനു താഴിട്ടത്.
പുളിക്കല്‍ മങ്ങാട്ടുമുറി സ്കൂള്‍ ലാഭകരമല്ലെന്ന സ്കൂള്‍ മാനേജറുടെ പരാതിയിലാണ് ഹൈക്കോടതി അടച്ചു പൂട്ടാന്‍ നിര്‍ദേശിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഏഴു വര്‍ഷമായി അടച്ചു പൂട്ടാനായിരുന്നില്ല.
രണ്ടു തവണ പൊലിസ് സാന്നിധ്യമുണ്ടായിട്ടും കോടതി വിധി നടപ്പാക്കാനാകാതെ കൊണ്ടോട്ടി എ.ഇ.ഒക്ക് മടങ്ങേണ്ടി വന്നരിന്നു. എന്നാല്‍ ഇന്നലെ രാവിലെ സ്കൂള്‍ അടച്ചു പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."