മഴ കനത്തു: നെട്ടൂരില്‍ പി.ഡബ്ല്യു.ഡി റോഡ് തോടായി
നെട്ടൂര്‍: രണ്ടു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ നെട്ടൂര്‍മാടവന പി.ഡബ്ലി.യു.ഡി റോഡ് പല ഭാഗങ്ങളിലും പതിവ് പോലെ തോടായി മാറി. കാലവര്‍ഷമെത്തും മുമ്പേ റോഡ് നീന്തേണ്ട അവസ്ഥയിലാണ് നാട്ടുകാര്‍.
ഇത് വഴി സര്‍വ്വീസ് നടത്തുന്ന രണ്ട് ബസ്സുകളും സ്‌കൂള്‍ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും ഉള്‍പ്പെടെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴിയാത്ര ചെയ്യുന്നത്. കാല്‍നടയാത്രക്കാരായ വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ വെള്ളം നീന്തിയാണ് ഇത് വഴിയുള്ള യാത്ര. വാഹനങ്ങള്‍ പോകുമ്പോള്‍ അഴുക്ക് വെള്ളം വസ്ത്രത്തില്‍ തെറിച്ച് കാല്‍നട യാത്രക്കാരുടെ വസ്ത്രം മലിനമാകുന്നതും പതിവാകുന്നു.
ഒരു വര്‍ഷം മുമ്പാണ് റോഡ് നിര്‍മ്മാണോദ്ഘാടനം സ്ഥലം എം.എല്‍.എയും മന്ത്രിയുമായിരുന്ന കെ ബാബു നിര്‍വ്വഹിച്ചത്. ഈ വര്‍ഷവും റോഡ് പണി പൂര്‍ത്തിയായിട്ടില്ല. ബി.എം.ബി.സി നിലവാരത്തില്‍ നെട്ടൂര്‍ പനങ്ങാട് റോഡ് നിര്‍മ്മാണത്തിന് മൂന്ന് കോടിയിലേറെ ചിലവഴിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ മാടവന പനങ്ങാട് റോഡ് മാസങ്ങള്‍ക്ക് മുമ്പേ പൂര്‍ത്തിയാക്കിയിരുന്നു.
വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കാനയില്ലാത്ത ഭാഗങ്ങളില്‍ കാനയും നിര്‍മ്മിക്കുമെന്ന് പറഞ്ഞിരുന്നതാണ്.
കാലവര്‍ഷം കനത്താല്‍ റോഡിലൂടെയുള്ള യാത്രയെ കുറിച്ചുള്ള ആശങ്കയിലാണ് നാട്ടുകാര്‍. മഴ വെള്ളം ഒലിച്ചുപോകുന്നതിന് കാന പണിയുന്ന ലക്ഷണമൊന്നും കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. എത്രയും വേഗം റോഡും കാനയും നിര്‍മ്മാണം പൂര്‍ത്തിയാക്കണമെന്ന് നെട്ടൂര്‍ നിവാസികള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."