അപകടം മാടിവിളിച്ച് പെരുമ്പട്ട തൂക്കുപാലം
വെള്ളരിക്കുണ്ട്: കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന പെരുമ്പട്ടയിലെ കമ്പിപ്പാലം ജനങ്ങള്‍ക്കു ഭീഷണിയായി മാറുന്നു. 2008ല്‍ പൂര്‍ത്തീകരിച്ച തൂക്കുപാലത്തിനു സുരക്ഷാസംവിധാനങ്ങളൊന്നുമില്ല. ഇതിനാല്‍ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണു കടന്നുപോകുന്നത്.
എല്‍.പി, യു.പി, ഹൈസ്‌കൂള്‍, നഴ്‌സറി എന്നിവിടങ്ങളിലെ വിദ്യാര്‍ഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് ഇതുവഴി യാത്ര ചെയ്യുന്നത്. ഏകദേശം എട്ടു വര്‍ഷം പഴക്കമുള്ള പാലത്തിനു ഇതുവരെ അറ്റകുറ്റപ്പണി പഞ്ചായത്ത് അധികൃതര്‍നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനിക്കു പാലത്തില്‍നിന്നു വീണു പരുക്കേറ്റിരുന്നു. ഒരു പ്രദേശവാസിയും പാലത്തില്‍നിന്നു വീണു ദിവസങ്ങളോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. എന്നിട്ടും ഇവിടെ പഞ്ചായത്തില്‍നിന്നു ആരും തിരിഞ്ഞുനോക്കിയില്ലെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ട്. ഏകദേശം 30 അടി ഉയരത്തിലാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ ബാക്കിയുള്ള കമ്പികള്‍ പലതും ദ്രവിച്ചുതീര്‍ന്നു. പഞ്ചായത്തിന്റെ തനത് ഫണ്ടില്‍നിന്നു ഒരു തുകയും പാലത്തിനു നീക്കിവയ്ക്കാത്തതും നാട്ടുകാരെ പ്രതിഷേധത്തിലാക്കുന്നു.
കഴിഞ്ഞ പഞ്ചായത്തു ഭരണസമിതി പാലത്തിനു മൂന്നുലക്ഷം രൂപ അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാല്‍ കരാറുകാര്‍ അറ്റകുറ്റപ്പണികള്‍ നടത്താതെ പോയതെന്നാണ് പഞ്ചായത്തിന്റെ വാദം. തൂക്കുപാലത്തിനു കൈവരികള്‍ ബലപ്പെടുത്തി അറ്റകുറ്റപ്പണികള്‍ നടത്തി ആശങ്ക അകറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."