മേജര്‍ മനോജ്കുമാറിന്റെ കുടുംബത്തിന് സ്ഥലവും വീടും
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ കേന്ദ്ര ആയുധസംഭരണശാലയിലുണ്ടണ്ടായ തീപിടിത്തത്തില്‍ മരിച്ച മേജര്‍ കെ. മനോജ്കുമാറിന്റെ കുടുംബത്തിന് അഞ്ചുസെന്റ് സ്ഥലവും 1,200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിന്റെ നടപടികള്‍ക്കായി തിരുവനന്തപുരം ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.
മനോജ്കുമാറിന്റെ മാതാപിതാക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ 5,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും. മനോജിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. അതു നിരസിക്കപ്പെട്ടാല്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് ജോലി നല്‍കും. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ മുങ്ങിമരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടണ്ടുലക്ഷം രൂപ കൂടി അനുവദിക്കും. ഇവര്‍ക്കു നേരത്തെ ഒരു ലക്ഷം അനുവദിച്ചിരുന്നു. സ്‌കൂള്‍ പ്രവേശനദിവസം സ്‌കൂള്‍ വരാന്തയിലെ തൂണ്‍ തകര്‍ന്നുവീണ് മരിച്ച മുഖത്തല എം.ജി.ടി എച്ച്.എസിലെ നിശാന്തിന്റെ കുടുംബത്തിന് മൂന്നുലക്ഷം രൂപ നല്‍കും. പാലക്കാട് ജില്ലയില്‍ കഴിഞ്ഞ ദിവസം ഷോക്കേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്ക് രണ്ടണ്ടുലക്ഷം വീതം നല്‍കും.
എറണാകുളത്ത് അയല്‍വാസി കൊലപ്പെടുത്തിയ ക്രിസ്റ്റി ജോണിന്റെ കുടുംബത്തിന് അഞ്ചുലക്ഷം അനുവദിക്കും. പെരിയാര്‍വാലി കനാലില്‍ മുങ്ങിമരിച്ച അജയന്റെ കുടുംബത്തിന് രണ്ടുലക്ഷം രൂപ നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."