ഇടതു മതേതരചേരി വളര്‍ന്നു വരണം
കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഐ.എന്‍.എല്ലിനേറ്റ പരാജയം ശക്തമായ സംഘടനാ സംവിധാനത്തിന്റെ അഭാവവും ജനകീയ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിന്നതിനാലുമാണെന്നും നാഷണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഫാഷിസത്തിനും വര്‍ഗീയതയ്ക്കുമെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ഇടതു മതേതരചേരി വളര്‍ന്നു വരേണ്ടത് ആവശ്യമാണ്. അതിനായി ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന ഇടതു ചിന്താഗതിക്കാരായ രാഷ്ട്രീയ പാര്‍ട്ടികളും വ്യക്തിത്വങ്ങളും ഒന്നിച്ചണിനിരന്നു ജനകീയാടിത്തറ വിപുലപ്പെടുത്താന്‍ ഐ.എന്‍.എല്‍ നേതൃത്വം മുന്‍കൈ എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അജിത് കുമാര്‍ ആസാദ്, അഷ്റഫ് വള്ളിയാട്, മുഹമ്മദലി ഓങ്ങല്ലൂര്‍, നാസര്‍ വെള്ളയില്‍, നജീബ് വയനാട്, നൗഫല്‍ തടത്തില്‍, നിസാം കായംകുളം, അഡ്വ.അബ്ദുള്‍ ഗഫൂര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."