HOME
DETAILS
MAL
കുട്ടികളുടെ അവകാശങ്ങള്‍ക്കായി സത്യാര്‍ഥിയുടെ കാംപയിന്
backup
June 08 2016 | 22:06 PM
ന്യൂഡല്‍ഹി: കുട്ടികളുടെ അവകാശം സംരക്ഷിക്കാനുള്ള കാംപയിനു നേതൃത്വം നല്‍കാനൊരുങ്ങുകയാണ് നൊബേല്‍ പുരസ്കാര ജേതാവ് കൈലാസ് സത്യാര്‍ഥി. ലോക നേതാക്കളുടെയും നൊബേല്‍ ജേതാക്കളുടെയും പിന്തുണ തേടുകയാണ് ഇതിനായ് സത്യാര്‍ഥി.
കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളും അവകാശ ലംഘനങ്ങളും തടയുന്നതിനാണ് ലോക നേതാക്കളെയും നൊബേല്‍ ജേതാക്കളെയും ഒന്നിപ്പിച്ച് അണിനിരത്തുന്നത്.
പാകിസ്താനിലെ മലാല യൂസുഫ് സായിക്കൊപ്പം 2014ലെ നൊബേല്‍ സമ്മാനം പങ്കിട്ടയാളാണ് അറുപതുകാരനായ സത്യാര്‍ഥി. നൂറു മില്യന്‍ കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി നൂറു മില്യന്‍ യുവാക്കളുടെ ഊര്‍ജം എന്ന പേരിലാണ് അദ്ദേഹത്തിന്റെ പുതിയ കാംപയിന്. ഈ വര്‍ഷം അവസാനത്തോടെ ഇതിന് തുടക്കമാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."