HOME
DETAILS
MAL
പെണ്‍ഭ്രൂണഹത്യ പാപമെന്ന് ഫത്‌വ
backup
June 08 2016 | 22:06 PM
ലഖ്‌നോ:പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരേ ദയൂബന്ദ് ഫത്‌വ.ഭ്രൂണ ഹത്യ പാപമാണെന്നും അത് ഇസ്‌ലാമിന് നിരക്കാത്തതാണെന്നുമാണ് ഫത്‌വയില്‍ പറയുന്നത്. രാജ്യത്തെ മുസ്‌ലിം ജന വിഭാഗത്തിലെ ആണ്‍- പെണ്‍ അനുപാതം സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് ഫത്‌വ പുറപ്പെടുവിച്ചത്. നിര്‍ബന്ധിത സാഹചര്യത്തിലല്ലാതെ ഭ്രൂണഹത്യ നടത്താന്‍ പാടില്ലെന്നും ഇസ്‌ലാം ഇത് കര്‍ക്കശമായി വിലക്കിയതാണെന്നും ദാറുല്‍ ഉലൂം റെക്ടര്‍ മൗലാനാ അബ്ദുല്‍ ഖാസിം നുഅ്മാനി പറഞ്ഞു. ഈ വിഷയത്തില്‍ ആദ്യമായല്ല ദയൂബന്ദ് ഫത്‌വ ഇറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."