HOME
DETAILS

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

  
October 16 2024 | 04:10 AM

Madrasas in Kerala only teach religion

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്റസകളിൽ ഇസ്‌ലാമിക മതപഠനം മാത്രമാണ് നടക്കുന്നതെന്നും  അതിനാൽ സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി വി. അബ്ദുറഹ്മാൻ നിയമസഭയിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസം സർക്കാർ, കേന്ദ്രസർക്കാർ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേനയാണ് നടക്കുന്നതെന്നും മന്ത്രി പറഞ്ഞു.

പി. ഉബൈദുള്ള എം.എൽ.എയുടെ സബ്മിഷനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വിവിധ ഇസ്‌ലാമിക മത വിദ്യാഭ്യാസ ബോർഡുകളുടെ കീഴിലാണ് കേരളത്തിൽ മദ്റസകൾ പ്രവർത്തിക്കുന്നത്. മദ്റസകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതും അധ്യാപകരെ നിയമിക്കുന്നതും  ദൈനംദിന പ്രവർത്തനങ്ങൾക്കുള്ള ചെലവുകൾ കണ്ടെത്തുന്നതും മാനേജ്‌മെന്റ് കമ്മിറ്റികളാണ്.

മദ്റസകളിലെ പാഠഭാഗങ്ങൾ തയാറാക്കുന്നതും പരീക്ഷകൾ നടത്തുന്നതും ഫലം പ്രഖ്യാപിക്കുന്നതും ബന്ധപ്പെട്ട വിദ്യാഭ്യാസ ബോർഡുകളാണ്. മത വിദ്യാഭ്യാസ ബോർഡുകൾക്കോ മദ്റസകൾക്കോ സർക്കാർ ഫണ്ടുകൾ നൽകുന്നില്ലെന്നും മന്ത്രി പറഞ്ഞു.  
മദ്രസാ അധ്യാപകർക്ക്  പെൻഷൻ ഉൾപ്പെടെ ആനുകൂല്യങ്ങൾ നൽകുന്നതിന്  അധ്യാപക ക്ഷേമനിധി ബോർഡ് നിലവിലുണ്ട്. അധ്യാപകരും മാനേജ്‌മെന്റ് കമ്മിറ്റിയും 50 രൂപ വീതം മാസവിഹിതമായി നൽകുന്നുണ്ട്.

ഈ ഫണ്ട് ഉപയോഗിച്ചാണ് അർഹരായ അധ്യാപകർക്ക് പ്രതിമാസം 1600 രൂപ പെൻഷൻ നൽകുന്നത്. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് ക്ഷേമനിധി സ്‌കീം പ്രകാരമുള്ള  വിഹിതം കൃത്യമായി അടക്കുന്നവർക്ക് മാത്രമേ പെൻഷൻ ലഭിക്കുകയുള്ളൂ. പാലോളി കമ്മിഷൻ ശുപാർശ അനുസരിച്ചാണ് കേരള  മദ്റസ അധ്യാപക ക്ഷേമനിധി ബോർഡ് രൂപീകരിച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. ദേശീയ ബാലാവകാശ കമ്മിഷന്റെ നിർദേശങ്ങൾക്ക് കേരളത്തിൽ പ്രസക്തിയില്ലെന്നുംമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  19 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  20 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  21 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  21 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  21 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  a day ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  a day ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  a day ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  a day ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  a day ago