ബിഹാര്‍ കോപ്പിയടിക്കേസ്: പരീക്ഷാ ബോഡ് ചെയര്മാന് രാജിവച്ചു
പാറ്റ്ന: പ്ലസ്ടു പരീക്ഷയിലെ കോപ്പിയടിയുമായി ബന്ധപ്പെട്ടു ബിഹാര്‍ സ്കൂള്‍ എക്സാമിനേഷന് ബോര്‍ഡ് (ബി.എസ്.ഇ.ബി) ചെയര്മാന് പ്രൊഫ. ലാല്‍കേശ്വര്‍ പ്രസാദ് സിങ് രാജിവച്ചു. ക്രമക്കേടുകളെകുറിച്ചു സംസ്ഥാന ക്രിമിനല്‍ അന്വേഷണ സംഘം പരിശോധന നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് രാജി.
ലാല്കേശ്വറിന്റെ രാജിക്കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രി അശോക് ചൗധരി പറഞ്ഞു. സ്ഥാനത്തുനിന്നു നീക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് ഇദ്ദേഹത്തിനു നേരത്തെ നോട്ടിസ് നല്‍കിയിരുന്നു. അന്വേഷണ സംഘം ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
പ്ലസ് ടു പരീക്ഷയില്‍ ക്രമക്കേട് കാണിച്ചാണ് പലരും ഉന്നത വിജയം നേടിയതെന്ന ആരോപണത്തെ തുടര്‍ന്ന് ആദ്യ 14 റാങ്കുകാര്‍ക്ക് പുനഃപരീക്ഷ നടത്തിയിരുന്നു. ആര്‍ട്സ്, സയന്‍സ് വിഷയങ്ങളില്‍ റാങ്ക് വാങ്ങിയവര്‍ക്കു സാമാന്യവിവരംപോലുമില്ലെന്ന ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പിന്നീട് പുറത്തുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."