ഗുരുദര്‍ശനങ്ങള്‍ കേരള പുനര്‍നിര്‍മാണത്തിന് വഴികാട്ടിയാവും: മുഖ്യമന്ത്രി
ശിവഗിരി: ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളും കാഴ്ചപ്പാടുകളും പ്രളയാനന്തരകേരള പുനര്‍നിര്‍മാണത്തിന് വഴികാട്ടിയാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 86-ാമത് ശിവഗിരി തീര്‍ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയില്‍ നടന്ന കൃഷി, വ്യവസായം, പരിസ്ഥിതി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പുനര്‍നിര്‍മാണം ഓരോ കേരളീയന്റെയും പുനര്‍നിര്‍മാണമായിത്തീരേണ്ടതുണ്ട്. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതിയെന്നാണ് ഗുരു പറഞ്ഞത്. ഗുരുവചനങ്ങളിലൂന്നിയ ഒത്തൊരുമയുടെ അടിത്തറ നമ്മുടെ സമൂഹത്തിനുണ്ട്. ഇത് പുനര്‍നിര്‍മാണത്തെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അധ്യക്ഷനായി.
ജലസേചനവകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയും ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ വിശിഷ്ടാതിഥിയുമായിരുന്നു. ഗുരുപ്രസാദ് സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തി. ശ്രീനാരായണധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ, ആസൂത്രണബോര്‍ഡ് അംഗം ഡോ.രവിമാമന്‍, ലാന്‍ഡ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡയരക്ടര്‍ പി.ജി തോമസ്, സംസ്ഥാന ആസൂത്രണബോര്‍ഡ് മുന്‍ അംഗം ജി.വിജയരാഘവന്‍, വി.ജോയി എം.എല്‍.എ, വര്‍ക്കല കഹാര്‍ , കേരള അഗ്രിക്കള്‍ച്ചര്‍ യൂനിവേഴ്‌സിറ്റി മുന്‍ ഡീന്‍ സ്റ്റീഫന്‍ ദേവനേശന്‍, സി.വി സിറിള്‍, തീര്‍ഥാടനകമ്മിറ്റി ചീഫ് കോഡിനേറ്റര്‍ എം.ബി ശ്രീകുമാര്‍ എന്നിവരും സംസാരിച്ചു. സ്വാമി ശിവസ്വരൂപാനന്ദ സ്വാഗതവും ബോധിതീര്‍ത്ഥസ്വാമി നന്ദിയും പറഞ്ഞു. ശിവഗിരി ആശ്രമം നോര്‍ത്ത് അമേരിക്കയുടെ വെബ്‌സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
86-ാമത് ശിവഗിരി തീര്‍ഥാടന സമ്മേളനം കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മുഖ്യപ്രഭാഷണം നടത്തി. ലുലുഗ്രൂപ്പ് എം.ഡി എം.എ യൂസഫലി, കെ.ജി ബാബുരാജ്, ഒ. ടോണിതോമസ്, ദുബായ് മുരളിയാഫൗണ്ടേഷന്റെ കെ.മുരളീധരന്‍ എന്നിവരും സംസാരിച്ചു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ദേശപാലന്‍ പ്രദീപ്, സാജന്‍പിള്ള, സൂസന്‍ വോണ്‍സുറി തോമസ്, വി.പി നന്ദകുമാര്‍ തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."