'പ്രസന്റ് സര്' അല്ല; ഗുജറാത്ത് സ്കൂളുകളിലെ ഹാജര്‍ വിളിക്കുത്തരം ഇനി 'ജയ് ഹിന്ദ്/ജയ്ഭാരത്'- ദേശസ്നേഹത്തിന്റെ പുതുവഴി
അഹമദാബാദ്: പുതുവര്‍ഷം മുതല്‍ ഗുജറാത്തിലെ സ്കൂളുകളില്‍ ഇനി പ്രസന്റ് സര്, പ്രസന്റ് ടീച്ചര്‍ ശബ്ദം മുഴങ്ങില്ല. പകരം ടീച്ചറുടെ ഹാജര്‍ വിളിക്ക് കുട്ടികള്‍ ജയ്ഹിന്ദ് എന്നോ ജയ്ഭാരത് എന്നോ ആയിരിക്കും മറുപടി നല്‍കുക. 2019 ജനുവരി ഒന്നു മുതല്‍ ഇത് നടപ്പിലാക്കാന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഉത്തരവിട്ടു കഴിഞ്ഞു. അഹമദാബാദില്‍ കഴിഞ്ഞ ദിവസം എ.ബി.വി.പിയും ആര്.എസ്.എസും ചേര്‍ന്ന് ആദരിച്ച രാജസ്ഥാനിലെ അധ്യാപകനായ സന്ദീപ് ജോഷിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സര്‍ക്കാറിന്റെ നീക്കം!. അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അദ്ദേഹം ഈ രീതി നടപ്പിലാക്കാറുണ്ടത്രെ.
ചെറുപ്രായത്തില്‍ തന്നെ കുട്ടികളില്‍ ദേശസ്നേഹം ഊട്ടിയുറപ്പിക്കാന്‍ ഇത് ആവശ്യമാണെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍. ഇത്തരം നല്ല കാര്യങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് വിദ്യാഭ്യാസ മന്ത്രി ഭൂപേന്ദ്ര സിങ് ചുദാസാമയുടെ അഭിപ്രായം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഗുജറാത്തില്‍ ഈരീതി നടപ്പിലായിരുന്നുവെന്നും പിന്നീടെവിടെയോ വച്ച് കൈമോശം വന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."