HOME
DETAILS

ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍: കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് അതോറിറ്റി

  
backup
January 01, 2020 | 5:11 PM

flat-issue-new-authority

തിരുവനന്തപുരം: സംസ്ഥാനത്ത് ഫ്‌ളാറ്റ് നിര്‍മാണത്തിന് ഇനി പുതിയ മാനദണ്ഡങ്ങള്‍. കേരളാ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ.ആര്‍.ഇ.ആര്‍.എ)നിലവില്‍ വന്നതോടെ ഒട്ടേറെ നിയന്ത്രണങ്ങളാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ വരുന്നത്. മരടിലെ തീരദേശ പരിപാലന നിയമം ലംഘിച്ചുള്ള ഫ്‌ളാറ്റുകള്‍ പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതിനിടെയാണ് നിര്‍മാതാക്കള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളുമായി റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.ആര്‍.ഇ.ആര്‍.എ ഉദ്ഘാടനം ചെയ്തത്.

ഇനി മുതല്‍ എട്ട് അപ്പാര്‍ട്ട്‌മെന്റില്‍ കൂടുതലുള്ള കെട്ടിടം, 500 ചതുരശ്ര മീറ്ററിലോ അതില്‍ കൂടുതല്‍ ഭൂമിയിലോ ഉള്ള റിയല്‍ എസ്‌റ്റേറ്റ് പദ്ധതി എന്നിവ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം. നിയമ ലംഘനങ്ങളെക്കുറിച്ച് ഇമെയില്‍ വഴി പരാതി നല്‍കാം. തിരുവനന്തപുരം സ്വരാജ് ഭവനിലാണ് ആസ്ഥാനം.
ഇതിനകം രജിസ്റ്റര്‍ ചെയ്ത പ്രോജക്ടുകളുടെയും ഏജന്റുമാരുടെയും സര്‍ട്ടിഫിക്കറ്റുകളും ഇന്ന് വിതരണം ചെയ്തു.
പ്രമോട്ടര്‍മാര്‍ ഇനി മുതല്‍ വില്‍പ്പന കരാറുകള്‍ ഔദ്യോഗിക ഫോമില്‍ മാത്രം നല്‍കണം. ഉപയോക്താക്കള്‍ നല്‍കിയ മുന്‍കൂര്‍ തുകയുടെ 70ശതമാനം പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കണം. മൂന്ന് മാസം കൂടുമ്പോള്‍ പദ്ധതിയുടെ പുരോഗതിയും ബുക്കിങ് വിവരങ്ങളും ഓണ്‍ലൈന്‍ വഴി അറിയിക്കണം.
വില്‍പന നടത്തി അഞ്ച് വര്‍ഷം വരെ നിര്‍മാണത്തകരാറുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കണം. ഇതോടൊപ്പം തന്നെ ഭൂരിഭാഗം യൂനിറ്റുകളുടെ വില്‍പന നടന്ന് മൂന്ന് മാസത്തിനകം ഉടമകളുടെ അസോസിയേഷന്‍ രൂപീകരിക്കണം. അതുവരെ സേവനങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഫ്‌ളാറ്റോ വില്ലകളോ കൈമാറുന്നതുവരെയുള്ള ഇന്‍ഷുറന്‍സ് ചുമതല പ്രമോട്ടര്‍ ഏറ്റെടുക്കണം. ഉടമകള്‍ക്ക് ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളുടെയും പകര്‍പ്പ് നല്‍കണമെന്നും വ്യവസ്ഥയുണ്ട്. പദ്ധതി വൈകുന്നതിന് ഉള്‍പ്പെടെ ഉടമകള്‍ക്കു നഷ്ടപരിഹാരം നല്‍കണം.
പ്രമോട്ടര്‍മാര്‍ വില്‍പ്പനക്കരാര്‍ ഒപ്പിടുന്നതുവരെ ആകെ തുകയുടെ 10 ശതമാനത്തില്‍ കൂടുതല്‍ മുന്‍കൂര്‍ വാങ്ങരുത്.

നിര്‍മാണഘട്ടം പൂര്‍ത്തിയായതിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മുന്‍കൂര്‍ തുക പിന്‍വലിക്കരുതെന്ന് മാത്രമല്ല, ഉടമകളുടെ അംഗീകാരമില്ലാതെ പ്ലാനിലോ ഘടകങ്ങളിലോ മാറ്റം വരുത്തുകയുമരുത്. ഉടമകള്‍ക്ക് പ്ലാന്‍, ലേ ഔട്ട് ഉള്‍പ്പെടെയുള്ള രേഖകളുടെ പകര്‍പ്പും നിര്‍മാണപുരോഗതിയുടെ സമയക്രമവും രേഖാമൂലം വാങ്ങാം. വില്‍പനക്കരാറിലെ നിബന്ധനകള്‍ തെറ്റിച്ചാല്‍ നഷ്ടപരിഹാരം ഈടാക്കാന്‍ അവകാശവും നല്‍കിയിട്ടുണ്ട്. പി.എച്ച് കുര്യനാണ് അതോറിറ്റി ചെയര്‍മാന്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  6 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  6 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  6 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  6 days ago
No Image

ആദ്യമായി ഒന്നിച്ചിരുന്ന് റഷ്യയും ഉക്രൈനും യു.എസും; യു.എഇയിലെ ചര്‍ച്ച ഇന്നും തുടരും; ഡോണ്‍ബാസ് മേഖല ആവശ്യപ്പെട്ട് പുടിന്‍

uae
  •  6 days ago
No Image

ലോകാരോഗ്യ സംഘടനയിൽ നിന്ന് ഔദ്യോഗികമായി പിന്മാറി യു.എസ്

National
  •  6 days ago
No Image

അനിൽ അംബാനി ഗ്രൂപ്പിന്റെ ബാങ്ക് വായ്പാ തട്ടിപ്പ്: അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രിംകോടതി നിർദേശം

National
  •  6 days ago
No Image

വിവാഹ ആഘോഷത്തിനിടെ പാകിസ്താനിൽ ചാവേർ ആക്രമണം; ഏഴ് പേർ കൊല്ലപ്പെട്ടു

National
  •  6 days ago
No Image

34 മില്യണ്‍ ദിര്‍ഹം കടം, ആസ്തികളൊന്നുമില്ല: ദുബൈ കോടതി ട്രാന്‍സ്‌പോര്‍ട്ട് കമ്പനി പിരിച്ചുവിട്ടു

uae
  •  6 days ago