HOME
DETAILS

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

  
March 06, 2026 | 2:23 PM

emirates resumes flights as regional airspace reopens

ദുബൈ: പ്രാദേശിക വ്യോമപാതകള്‍ ഭാഗികമായി തുറന്നതിനെത്തുടര്‍ന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍ സര്‍വിസുകള്‍ ഘട്ടംഘട്ടമായി പുനഃസ്ഥാപിക്കുന്നു. നിലവില്‍ പരിമിതമായ സര്‍വിസുകളാണ് നടത്തുന്നതെങ്കിലും വരും ദിവസങ്ങളില്‍ ശൃംഖല പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തനസജ്ജമാക്കാനാണ് എയര്‍ലൈന്‍ ലക്ഷ്യമിടുന്നത്. സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും വ്യോമപാത ലഭ്യമാകുന്നതിനും അനുസൃതമായി വരുംദിവസങ്ങളില്‍ 100 ശതമാനം സര്‍വിസുകളും പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ക്കാണ് നിലവില്‍ മുന്‍ഗണന നല്‍കുന്നത്. കണ്‍ഫേം ചെയ്ത ബുക്കിംഗ് ഉള്ളവര്‍ മാത്രമേ വിമാനത്താവളത്തിലേക്ക് പോകാവൂ എന്ന് എമിറേറ്റ്‌സ് നിര്‍ദ്ദേശിച്ചു. യാത്രക്കാര്‍ക്ക് വിമാനങ്ങളുടെ ലഭ്യത പരിശോധിക്കാനും ബുക്ക് ചെയ്യാനും എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിക്കാം.

കഴിഞ്ഞ ദിവസം ദുബൈയില്‍ നിന്ന് ഏകദേശം 30,000 യാത്രക്കാരെയാണ് എമിറേറ്റ്‌സ് ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചത്. ഇന്ന് 83 ലക്ഷ്യസ്ഥാനങ്ങളിലേക്ക് പ്രതിദിനം 106 റിട്ടേണ്‍ സര്‍വിസുകള്‍ നടത്തും. ഇത് എമിറേറ്റ്‌സിന്റെ ആകെ റൂട്ട് ശൃംഖലയുടെ 60 ശതമാനത്തോളം വരും. ഇന്ത്യയിലേക്കുള്ള സര്‍വിസുകളും വന്‍തോതില്‍ വര്‍ധിപ്പിച്ചു. ഇന്ന് മുതല്‍ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്കായി പ്രതിദിനം 22 സര്‍വീസുകള്‍ എമിറേറ്റ്‌സ് നടത്തും.

ഉയര്‍ന്ന ഡിമാന്‍ഡുള്ള ബ്രിട്ടണിലേക്ക് അഞ്ച് വിമാനത്താവളങ്ങളിലായി പ്രതിദിനം 11 സര്‍വിസുകള്‍ നടത്തും. യു.എസിലെ ഏഴ് പ്രധാന നഗരങ്ങളിലേക്കും നിലവില്‍ സര്‍വിസുകള്‍ ലഭ്യമാണ്. സാഹചര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണെന്നും മാറ്റങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തനങ്ങളില്‍ ക്രമീകരണം വരുത്തുമെന്നും എയര്‍ലൈന്‍ അറിയിച്ചു. ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ഔദ്യോഗിക വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ പേജുകളും ശ്രദ്ധിക്കാന്‍ യാത്രക്കാരോട് കമ്പനി അഭ്യര്‍ഥിച്ചു.

Emirates Airlines is gradually restoring services as regional airspace partially reopens. The airline aims to fully resume operations in the coming days, prioritizing safety and airspace availability, with 100% services expected soon [1][2].



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്പലപ്പുഴയിൽ ബൂത്ത് സന്ദർശനത്തിനിടെ ജി. സുധാകരനെ തടഞ്ഞ് സിപിഎം പ്രവർത്തകർ; പിന്നാലെ സംഘർഷം

Kerala
  •  9 days ago
No Image

ബൂത്തിനകത്തേക്ക് കടത്തിവിട്ടില്ല; കുത്തിയിരുന്ന് പ്രതിഷേധിച്ച് ഷാനിമോൾ ഉസ്‌മാൻ, പെരുമ്പളത്ത് സംഘർഷം

Kerala
  •  9 days ago
No Image

സാങ്കേതിക തകരാർ: മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി

National
  •  9 days ago
No Image

ബൂത്ത് സന്ദർശനത്തിനിടെ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് മുഹ്സിനെ യുഡിഎഫ് പ്രവർത്തകർ തടഞ്ഞു; മദ്യപിച്ചെത്തി ആക്രമിച്ചെന്ന പരാതി നൽകി മുഹ്സിൻ

Kerala
  •  9 days ago
No Image

കള്ളവോട്ടായി വീട്ടിലെ വോട്ട്‌; അപേക്ഷ പോലും നൽകാത്ത വയോധിക വീട്ടിൽ വോട്ട് ചെയ്തെന്ന് ഉദ്യോഗസ്ഥർ; രണ്ടര മണിക്കൂർ കാത്തുനിന്ന് വോട്ട് ചെയ്യാനാവാതെ കുഞ്ഞിലക്ഷ്മി

Kerala
  •  9 days ago
No Image

കണ്ണൂരിൽ മുല്ലക്കൊടിയിൽ സിപിഎം പ്രവർത്തകന് കുത്തേറ്റു

Kerala
  •  9 days ago
No Image

സൈനിക കസ്റ്റഡിയിലിരിക്കെ കാണാതായ കശ്മീരി യുവാവ് മരിച്ചെന്ന് 29 വർഷങ്ങൾക്ക് ശേഷം കോടതി

National
  •  9 days ago
No Image

ആറന്മുളയിൽ കോൺഗ്രസ് ബൂത്ത് ഏജന്റിന് മർദ്ദനം; ഡിവൈ എഫ്ഐക്കെതിരെ പരാതി, ദൃശ്യങ്ങൾ പുറത്ത്

Kerala
  •  9 days ago
No Image

‌കേരളം ജയിക്കും, യുഡിഎഫ് നയിക്കും; യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി പ്രവർത്തിച്ചവർക്ക് ഹൃദയാഭിവാദ്യം നേർന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  9 days ago
No Image

സൗദി എനര്‍ജി കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണം; ബഹ്‌റൈന്‍ ശക്തമായി അപലപിച്ചു

bahrain
  •  9 days ago