HOME
DETAILS

പൗരത്വനിയമത്തിലെ അജണ്ടകളും ഭവിഷ്യത്തുകളും

  
backup
January 02, 2020 | 1:28 AM

adv-kuryachan-todays-article-02-01-2019

 

 


പൗരത്വ നിയമഭേദഗതിയെക്കുറിച്ച് ചര്‍ച്ച ചെയ്യും മുമ്പ് ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക പ്രശ്‌നങ്ങളെ കൂടി മനസ്സിലാക്കേണ്ടതുണ്ട്. കള്ളപ്പണം, വ്യാജകറന്‍സി, അതിര്‍ത്തികടന്നുള്ള തീവ്രവാദം എന്നിവ തുടച്ചുനീക്കാന്‍ എന്ന വീരവാദത്തോടെ റിസര്‍വ് ബാങ്ക് പോലും അറിയാതെ നടത്തിയ നോട്ട് നിരോധനം എന്ന ഏകാങ്ക മണ്ടന്‍ നാടകം രാജ്യത്തുണ്ടാക്കിയ കെടുതികളെന്തൊക്കെയാണ്. നിരോധിച്ച നോട്ടുകള്‍ മുഴുവന്‍ തിരിച്ചുവന്നുവെന്ന് മാത്രമല്ല കള്ളപ്പണവും വ്യാജനോട്ടുംഅതിര്‍ത്തി കടന്നുള്ള തീവ്രവാദവും സര്‍വകാല റെക്കോഡിലെത്തുകയും ചെയ്തു.
നൂറുകണക്കിന് ഇന്ത്യക്കാരുടെ ജീവനെടുത്ത് രാജ്യത്തിനുമേല്‍ നടത്തിയ ആ മിന്നല്‍ ആക്രമണത്തിന്റെ അവശേഷിപ്പായി ചെറുകിട ഇടത്തര വ്യവസായങ്ങളും വന്‍കിട കമ്പനികള്‍ പോലും അടച്ചുപൂട്ടുന്നതിനും, കഴിഞ്ഞ അമ്പതുകൊല്ലത്തെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാനിരക്കിനും രാജ്യം സാക്ഷ്യം വഹിച്ചു. ഇതിനെല്ലാം പുറമെ മന്‍മോഹന്‍സിങ് എതിര്‍ത്ത അമേരിക്കയുടെ സിവില്‍ ആണവകരാറുകള്‍ രാജ്യതാല്‍പ്പര്യം ബലികഴിച്ച് ഒപ്പിടുകയും ചെയ്തു. അമേരിക്കന്‍ താല്‍പ്പര്യത്തിന് കീഴ്‌പ്പെട്ട നിരവധി പ്രതിരോധ കരാറുകള്‍ വഴി ഇന്ത്യ അമേരിക്കയുടെ ഒരു സാമന്തരാജ്യമായി തീര്‍ന്ന അവസ്ഥ. മാത്രമല്ല, ഇന്ത്യന്‍ വ്യവസായത്തെ തകര്‍ത്തുകൊണ്ട് നൂറുശതമാനം വരെ അമേരിക്കന്‍ കുത്തകകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നതിന് അനുവാദം കൊടുത്തിരിക്കുന്നു. 2014ല്‍ മോദി അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇന്ത്യയുടെ ഏകദേശ ചിത്രമാണിത്.
സംഘ്പരിവാരുകാര്‍ പോലും അതൃപ്തരാണ്. കാരണം വിശപ്പാണല്ലോ വലുത്. എന്നിട്ടും എന്തേ ഈ അസംതൃപ്തി അതേ അളവില്‍ പ്രതികരിക്കപ്പെടുന്നില്ല. (ബി.ജെ.പി നേതാക്കളെ പോലും ഞെട്ടിച്ച തെരഞ്ഞെടുപ്പ് വിജയവും അട്ടിമറിയിലൂടെ എന്ന വിഷയത്തിലേക്ക് കടക്കുന്നില്ല). നിശബ്ദരാക്കപ്പെട്ട മാധ്യമങ്ങളും നിഷ്‌ക്രിയ പ്രതിപക്ഷവും ഇ.ഡി, സി.ബി.ഐ, ഇന്‍കംടാക്‌സ് വകുപ്പ് എന്നീ ആയുധങ്ങള്‍ ഉപയോഗിച്ചുള്ള അടിച്ചമര്‍ത്തലുകളും മാത്രമാണോ ജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും നിര്‍വികാരതക്ക് പിന്നില്‍. അവിടെയാണ് ജനങ്ങളെ മയക്കുന്ന മോദി-ഷാ കൂട്ടുകെട്ടിന്റെ കണ്‍കെട്ട് വിദ്യയുടെ മിടുക്ക്.
പണിയും വരുമാനവും കുറഞ്ഞു. അഭ്യസ്തവിദ്യരായ മക്കളുടെ പണിയും പോയി. ജീവിതം വഴിമുട്ടുന്ന അവസ്ഥ. എന്നാലെന്താ, മോദിയും ഷായും ചേര്‍ന്ന് ന്യൂനപക്ഷങ്ങള്‍ക്ക് നല്ല പണി കൊടുക്കുന്നുണ്ടല്ലോ എന്ന പാല്‍പ്പായസം കുടിച്ച് മത്ത് പിടിക്കുന്നതാണ് ഈ ജാലവിദ്യ.
ആസൂത്രിതമായി വളര്‍ത്തിയെടുത്ത ഇസ്‌ലാമോഫോബിയ എന്ന വിഷവൃക്ഷത്തണലിലാണ് ഈ കളികള്‍ അരങ്ങേറുന്നത്. എന്നോടുള്ള ദ്രോഹമാണെങ്കിലും അത് മറ്റൊരാള്‍ക്ക് ദോഷംവരുമല്ലോ എന്ന് സന്തോഷിപ്പിക്കുന്ന ഒരുതരം വല്ലാത്ത മാനസിക സ്ഥിതിയിലെത്തിച്ചാല്‍ പിന്നെ പട്ടിണിയായാലും തകര്‍ന്നാലും മുന്‍പറഞ്ഞ സന്തോഷത്തില്‍ മയങ്ങും. ഈ കളിയിലെ ഏറ്റവും പുതിയ ഇനമാണ് പൗരത്വനിയമ ഭേദഗതി. എന്നാലിത് മുസ്‌ലിം ജനവിഭാഗത്തെ മാത്രം പ്രതികൂലമായി ബാധിക്കുന്നതാണെന്ന് ഭൂരിപക്ഷം ഇന്ത്യക്കാര്‍ക്കും വിശ്വസിക്കാന്‍ സാധിക്കുമോ? ഒട്ടുമേ സാധിക്കുകയില്ല എന്നതാണ് ഇതിന്റെ ഉത്തരം. സവര്‍ണ മേല്‍ക്കോയ്മയുടെ ചവിട്ടടിയില്‍ കിടന്ന ഇന്ത്യന്‍ ജനതയെ ജാതി വ്യവസ്ഥയുടെ കിരാതത്വത്തില്‍ നിന്ന് മോചിപ്പിച്ച നമ്മുടെ ഭരണഘടന പരിശോധിച്ചാല്‍ ഇക്കാര്യം കൂടുതല്‍ വ്യക്തമാകും. ഭരണഘടനയുടെ ആമുഖത്തില്‍ നാലുകാര്യങ്ങളാണ് ഉറപ്പുനല്‍കുന്നത്. നീതി, സ്വാതന്ത്ര്യം, തുല്യത, സാഹോദര്യം എന്നിവയാണത്. അതോടൊപ്പം 1976ലെ ഭരണഘടനാഭേദഗതിയിലൂടെ ഇന്ത്യ ഒരു ജനാധിപത്യ സോഷ്യലിസ്റ്റ് മതേതര പരമാധികാര റിപ്പബ്ലിക്കായി ആമുഖത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
പദവികളിലും അവസരങ്ങളിലും തുല്യത ആമുഖത്തില്‍ തന്നെ വിളംബരം ചെയ്യുന്ന ഭരണഘടനയുടെ അനുഛേദം 14നു വിരുദ്ധമായി പീഡിപ്പിക്കപ്പെടുന്ന അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങള്‍ എന്ന നിര്‍വചനത്തില്‍ നിന്ന് ശ്രീലങ്കയിലേയും മ്യാന്‍മാറിലേയും ന്യൂനപക്ഷങ്ങളെ ഒഴിവാക്കിയത് പ്രത്യക്ഷത്തില്‍ തന്നെ മുസ്‌ലിം എന്ന വിഭാഗത്തെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുകയാണ് ലക്ഷ്യമെന്നതിന് വേറെ തെളിവൊന്നും ആവശ്യമില്ല. ഇനി അടുത്തത് ഇതൊക്കെ മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലേ അമുസ്‌ലിംകളായ ഞങ്ങള്‍ക്ക് പ്രശ്‌നമില്ലല്ലോ എന്ന പൊതുസമൂഹത്തിന്റെ വിചാരധാരയാണ് പരിശോധിക്കപ്പെടേണ്ടത്. എല്ലാ പൗരന്‍മാര്‍ക്കും ഉറപ്പുനല്‍കുന്ന തുല്യതയെന്ന ഭരണഘടനയുടെ അടിസ്ഥാന തത്ത്വം പൗരത്വനിയമഭേദഗതിയിലൂടെ മുസ്‌ലിംകള്‍ക്ക് നിഷേധിക്കുന്ന പരീക്ഷണം വിജയിച്ചാല്‍ അടുത്ത ഇരകള്‍ ഇന്ത്യയിലെ ദലിത്, പിന്നാക്ക വിഭാഗങ്ങളായിരിക്കും.
2014ല്‍ മോദിയുടെ ഭരണവാഴ്ച തുടങ്ങിയ ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന ദലിത് പീഡനങ്ങളും ഒടുവില്‍ ജാര്‍ഖണ്ഡില്‍ ആയിരക്കണക്കിന് ആദിവാസികളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ എടുത്തതും മറ്റും നമ്മുടെ മുന്നിലുള്ള വസ്തുതകളാണ്. സതി നല്ലൊരു ആചാരമാണെന്ന് ഈ അടുത്തകാലത്ത് ഒരു ബി.ജെ.പി നേതാവ് പറഞ്ഞുവെന്നത് യാദൃശ്ചികമാണെന്ന് കരുതേണ്ടതില്ല. ലോകത്ത് ആദ്യത്തെ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത് ഇന്ത്യയിലാണെന്നും പരശുരാമനാണ് ലോകത്തെ ആദ്യ എന്‍ജിനീയറെന്നും പശുവിന്റെ ചാണകത്തില്‍ നിന്ന് പ്ലൂട്ടോണിയവും ആണവോര്‍ജവും ഉണ്ടാക്കാമെന്നും പശുവിന്റെ അകിടിനു കീഴില്‍ നിന്നാല്‍ രോഗശമനം ലഭിക്കുമെന്നുമൊക്കെ ശാസ്ത്രീയവിരോധമായതും യുക്തിഹീനവുമായ കാര്യങ്ങള്‍ പറഞ്ഞ് ഒരു വിഭാഗത്തെ ഇക്കിളിപ്പെടുത്താനും കബളിപ്പിക്കാനും അതുവഴി വലിയ തോതിലുള്ള വര്‍ഗീയ ധ്രുവീകരണത്തിനുമാണ് മോദിമുതല്‍ താഴെ വരേയുള്ള പരിവാര്‍ സംഘടനാ സംവിധാനങ്ങളുടെ ശ്രമങ്ങള്‍ നടക്കുന്നത്. അതോടൊപ്പം അപരമത നിന്ദാപ്രചാരണം നടത്തി ഇക്കൂട്ടര്‍ നിരന്തരം പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരിക്കുകയുമാണ്.
പ്രതിഷേധിക്കുന്നവരുടെ വസ്ത്രം നോക്കി തിരിച്ചറിയാമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞാലംഘനം നടത്തി സമൂഹത്തില്‍ കലാപം ഉണ്ടാക്കാനുള്ള കുറ്റകരമായ പ്രവര്‍ത്തിയാണ് പ്രധാനമന്ത്രിക്കസേരയിലിരുന്ന് മോദി നടത്തിയിരിക്കുന്നത്. മോദി മന്ത്രിസഭയിലെ മന്ത്രി തന്നെ അസമില്‍ ആറ് തടങ്കല്‍ പാളയങ്ങളുണ്ടെന്നും അതിലൊക്കെ തടവുകാരുണ്ടെന്നും വ്യക്തമാക്കിയിരിക്കേയാണ് പ്രതിപക്ഷം തടങ്കല്‍ പാളയങ്ങളുണ്ടെന്ന് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി രാജ്യത്തോട് പറയുന്നത്.
പൗരത്വ നിയമ ഭേദഗതി രാജ്യത്തെ മുസ്‌ലിംകളെ ഒരു തരത്തിലും ബാധിക്കില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കുന്നുണ്ട്. മുസ്‌ലിം ഇതര ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ ഒന്ന് ഓര്‍ത്താല്‍ നന്ന്. ഇന്ന് ഞാന്‍ നാളെ നീ എന്നിടത്തേക്കാണ് മോദി സര്‍ക്കാര്‍ രാജ്യത്തെ കൊണ്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഈ ഹീന നീക്കങ്ങളെ രാജ്യം ജാതി മത രാഷ്ട്രീയ വ്യത്യാസമില്ലാതെ ഒന്നിച്ചെതിര്‍ക്കണം. ജനാധിപത്യമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമായി നമുക്ക് നമ്മുടെ നാടിനെ വീണ്ടെടുക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ  വീട്ടില്‍ കള്ളന്‍ കയറി; 20 കോടി രൂപയുടെ വസ്തുക്കള്‍ കൊള്ളയടിച്ചതായി റിപ്പോര്‍ട്ട്

Kerala
  •  21 days ago
No Image

മദ്യപിച്ച് യുവാക്കള്‍ ഓടിച്ച കാര്‍ ഒന്നിലധികം വാഹനങ്ങളില്‍ ഇടിച്ചു; വയോധികയ്ക്ക് ദാരുണാന്ത്യം

Kerala
  •  21 days ago
No Image

'മുസ്‌ലിംകളെ പ്രീണിപ്പിക്കാന്‍ വന്ദേമാതരത്തില്‍ നിന്ന് ദുര്‍ഗാദേവിയെ സ്തുതിക്കുന്ന വരികള്‍ വെട്ടി മാറ്റി, നെഹ്‌റു ഹിന്ദു വിരോധി' പ്രഥമ പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി വീണ്ടും ബി.ജെ.പി

National
  •  21 days ago
No Image

2026 ലെ യുഎഇയിലെ പൊതു അവധി ദിനങ്ങളെ സംബന്ധിച്ചറിയാം; താമസക്കാർക്ക് നീണ്ട വാരാന്ത്യങ്ങൾ പ്രതീക്ഷിക്കാം

uae
  •  21 days ago
No Image

കടബാധ്യത: മകന്റെ ചോറൂണ് ദിവസം യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  21 days ago
No Image

അൽ ഐനിൽ ആറ് വയസ്സുകാരൻ വീട്ടിലെ വാട്ടർ ടാങ്കിൽ മുങ്ങിമരിച്ചു

uae
  •  21 days ago
No Image

പോർച്ചുഗീസ് താരം ജോട്ടയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാതിരുന്നത് ഇക്കാരണത്താൽ: ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  21 days ago
No Image

'നിങ്ങള്‍ക്ക് കുറ്റബോധത്തിന്റെ ആവശ്യമില്ല, അത് നിങ്ങളുടെ മകന്റെ പിഴവല്ല' അഹമദാബാദ് വിമാനദുരന്തത്തില്‍ പൈലറ്റിന്റെ പിതാവിനോട് സുപ്രിം കോടതി; വിദേശ മാധ്യമ റിപ്പോര്‍ട്ടിന് രൂക്ഷവിമര്‍ശനം

National
  •  21 days ago
No Image

ഡോക്ടര്‍മാര്‍ സമരത്തിലേക്ക്; നവംബര്‍ 13 ന് സമ്പൂര്‍ണ പണിമുടക്ക്, അത്യാഹിത സേവനങ്ങള്‍ മാത്രം പ്രവര്‍ത്തിക്കും

Kerala
  •  21 days ago
No Image

'നിനക്ക് ബ്രാഹ്‌മണരെ പോലെ സംസ്‌കൃതം പഠിക്കാനാവില്ല' ഡീനിനെതിരെ ജാതിവിവേചന പരാതിയുമായി കേരള സർവ്വകലാശാല പി.എച്ച്ഡി വിദ്യാർഥി; പിഎച്ച്ഡി തടഞ്ഞുവെച്ചതായും പരാതി 

Kerala
  •  21 days ago