HOME
DETAILS
MAL
കേരള നിയമസഭ നടത്തിയത് വാര്‍ത്തയുണ്ടാക്കാനുള്ള രാഷ്ട്രീയ നാടകം മാത്രം: ഗവര്‍ണര്‍
backup
January 02 2020 | 04:01 AM
തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ നടത്തിയ പ്രത്യേക സമ്മേളനവും പ്രമേയം പാസാക്കലും വാര്‍ത്തയുണ്ടാക്കാനുള്ള രാഷ്ട്രീയ നാടകം മാത്രമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
രാജ്ഭവനില്‍ അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. രാജ്യത്തിന്റെ ശ്രദ്ധ നേടലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കലും മാത്രം ലക്ഷ്യമിട്ടുള്ള പരിപാടികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്തത്. അത് നടക്കുകയും ചെയ്തു. രാജ്യസഭയും ലോക്സഭയും പാസാക്കിയ നിയമം നടപ്പാക്കാതിരിക്കുന്നത് ഭരണഘടനയോടുള്ള വെല്ലുവിളിയാണ്. ഭരണഘടന സംരക്ഷിക്കുക എന്ന ഉത്തരവാദിത്തം മാത്രമാണ് താന്‍ ചെയ്യുന്നത്.
ചരിത്ര കോണ്‍ഗ്രസില്‍ വിവാദമുണ്ടാക്കാന്‍ പ്രതികരിച്ചതല്ലെന്നും ഉത്തരവാദിത്തം മാത്രമാണ് ചെയ്തതെന്നും ഗവര്‍ണര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."