HOME
DETAILS

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തും: മന്ത്രി കെ.കെ ശൈലജ

  
backup
January 01 2019 | 06:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a5%e0%b4%ae%e0%b4%bf%e0%b4%95-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0-2

ഒറ്റപ്പാലം: ഗ്രാമപ്രദേശങ്ങളിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ വിപുലീകരിച്ച ഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഒറ്റപ്പാലം താലൂക്ക് ആശുപത്രിക്കായി മികച്ച മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. താലൂക്ക് ആശുപത്രിയിലെ ഒഴിവുള്ള തസ്തികകള്‍ നികത്തുമെന്നും മന്ത്രി പറഞ്ഞു.
എം.ബി രാജേഷ് എംപി അധ്യക്ഷനായി. 2013ല്‍ എം.പി ഫണ്ടില്‍നിന്നും 75 ലക്ഷം രൂപ അനുവദിച്ചാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് യൂനിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. ഒറ്റപ്പാലം നഗരസഭയുടെ 50 ലക്ഷം രൂപയും, സംസ്ഥാനസര്‍ക്കാരിന്റെ കിഫ്ബി പദ്ധതിയിലൂടെ 121 ലക്ഷം രൂപയും അനുവദിച്ചാണ് ഡയാലിസിസ് യൂനിറ്റ് വിപുലീകരിച്ചത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ ഒരുദിവസം 76 രോഗികള്‍ക്ക് ഡയാലിസിസ് ചെയ്യാനുള്ള സൗകര്യം ഇതോടെ ലഭിക്കും.
സാധാരണക്കാര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന സര്‍ക്കാര്‍ ആശുപത്രികളിലൊന്നായി മാറിയിരിക്കുകയാണ് ഒറ്റപ്പാലം താലൂക്ക് ആശുപത്രി. രണ്ട് നിലകളിലായാണ് 19 യന്ത്രങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഡയാലിസിസ് ചെയ്യുന്ന സര്‍ക്കാര്‍ ആരോഗ്യകേന്ദ്രം ഇനി ഒറ്റപ്പാലത്തേതായി മാറി.
പി. ഉണ്ണി എം.എല്‍.എ മുഖ്യാതിഥിയായി. ഒറ്റപ്പാലം നഗരസഭാ ചെയര്‍മാന്‍ എന്‍.എം നാരായണന്‍ നമ്പൂതിരി സ്വാഗതം പറഞ്ഞു. ഡോ. രാധ, ഒറ്റപ്പാലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ശിവരാമന്‍, നഗരസഭ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ കെ. രത്‌നമ്മ, ഇ പ്രഭാകരന്‍, സുജി വിജയന്‍, ബി. സുജാത, ടി. ലത, ടി.പി പ്രദീപ് കുമാര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. റീത്ത, സി. വിജയന്‍, ജോസ് തോമസ്, കെ. ഗോപാലന്‍, പി.എം.എ ജലീല്‍, ബാബു മൊയ്തീന്‍കുട്ടി, ടി. ഇബ്രാഹിം, ഡോ. പി.ജി മനോജ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-05-10-2024

PSC/UPSC
  •  2 months ago
No Image

ഇലക്ടറല്‍ ബോണ്ട് വിധിക്കെതിരായ പുനഃപരിശോധനാ ഹരജി; വിധിയില്‍ പിഴവില്ലെന്ന് വിലയിരുത്തി സുപ്രീം കോടതി തള്ളി

National
  •  2 months ago
No Image

തെറ്റിദ്ധാരണകള്‍ മാറിയെന്ന് ജിതിനും, മനാഫും; ഇരു കുടുംബങ്ങളും കൂടിക്കാഴ്ച്ച നടത്തി

Kerala
  •  2 months ago
No Image

ദുബൈ മെട്രോയിൽ ഇ സ്കൂട്ടർ നിരോധനം ആർ.ടി.എ പിൻവലിച്ചു

uae
  •  2 months ago
No Image

പെരിയാര്‍ കടുവാ സങ്കേതത്തെ ജനവാസ മേഖലയില്‍ നിന്ന് ഒഴിവാക്കണമെന്ന് കേരളം വീണ്ടും കേന്ദ്രത്തിനോട് ആവശ്യപ്പെടും

Kerala
  •  2 months ago
No Image

ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ

uae
  •  2 months ago
No Image

ദുബൈ ഫിറ്റ്നസ് ചലഞ്ച് എട്ടാമത് എഡിഷന്റെ രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  2 months ago
No Image

എഡിജിപി എം ആര്‍ അജിത്ത് കുമാറിനെതിരായ റിപ്പോര്‍ട്ട് ആഭ്യന്തര സെക്രട്ടറിക്ക് കൈമാറി; റിപ്പോര്‍ട്ടില്‍ ആര്‍എസ്എസ് കൂടിക്കാഴ്ചയും 

Kerala
  •  2 months ago
No Image

സമസ്ത പ്രാർത്ഥന ദിനം നാളെ

organization
  •  2 months ago
No Image

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തങ്കവേട്ട; 85 ലക്ഷം രൂപയുടെ തങ്കം കസ്റ്റംസ് പിടിച്ചെടുത്തു

Kerala
  •  2 months ago