HOME
DETAILS
MAL
സഊദിയിൽ ഭക്ഷണ പാനീയങ്ങളിൽ കലോറി രേഖപ്പെടുത്തണമെന്ന നിബന്ധന പ്രാബല്യത്തിൽ
backup
January 01 2019 | 10:01 AM
#അബ്‌ദുസ്സലാം കൂടരഞ്ഞി
റിയാദ്: ഭക്ഷണ, പാനീയ വിൽപ്പന ശാലകളിൽ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന കലോറി ഉപയോക്താക്കൾക്ക് മുന്നിൽ രേഖപ്പെടുത്തണമെന്ന നിബന്ധന നടപ്പിലായി. റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഐസ്‌ക്രീം കടകൾ, ബേക്കറികൾ, പലഹാര കടകൾ, ഫ്രഷ് ജ്യൂസ് കടകൾ, അമ്യൂസ്‌മെന്റ് പാർക്കുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും സർക്കാർ ഓഫീസുകളിലെയും കാന്റീനുകൾ എന്നിവിടങ്ങളിലാണ് കലോറി ബോർഡുകൾ തൂക്കേണ്ടത്. മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയം ഇതിനായി മൂന്നു മാസത്തെ സാവകാശവും നൽകിയിരുന്നു.
കടകളിൽ വിൽപ്പന നടത്തുന്ന സാധനങ്ങളുടെ മെനു പട്ടികയിൽ തന്നെ ഓരോ ഭക്ഷണ പദാർത്ഥത്തിന്റെയും കലോറി വ്യക്തമായി രേഖപ്പെടുത്തണം. കൂടാതെ, സ്‌ത്രീകൾ , കുട്ടികൾ, പുരുഷന്മാർ എന്നിവർക്ക് ഒരു ദിവസം ആവശ്യമായ കലോറികളും പട്ടികയിൽ വിശദീകരിക്കണം. ആവശ്യമെങ്കിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാണെന്ന അറിയിപ്പും ആളുകൾ ആവശ്യപ്പെട്ടാൽ അവ വിശദീകരിക്കാൻ ആവശ്യമായ വിവരങ്ങൾ സ്ഥാപനങ്ങളിൽ സൂക്ഷിക്കണമെന്നുമാണ് നിർദേശം.
മെനു പട്ടികയിൽ കലോറി വിവരങ്ങൾ പ്രദർശിപ്പിക്കുകയെന്ന ഉത്തരവാദിത്വം മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രാലയത്തിനും കലോറി പട്ടികയിലെ വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം സഊദി ഫുഡ് ആൻഡ് ഡ്രഗ്‌സ് അതോറിറ്റിക്കായിരിക്കുമായിരിക് കും.
ഭക്ഷണങ്ങളിലെ ചേരുവകളും കലോറിയും രേഖപ്പെടുത്തിയ പോസ്റ്റുകൾ പ്രദർശിപ്പിക്കുന്നതിന്ന് മുനിസിപ്പൽ, വിദ്യാഭ്യാസ, ആരോഗ്യ, മന്ത്രാലയങ്ങളും കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, കൺട്രോൾ ആൻഡ് ഇൻവെസ്റ്റിഗേഷൻ ബോർഡ് എന്നീ ഏഴു സർക്കാർ വകുപ്പുകൾ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. സർക്കാരിന്റെ പുതിയ തീരുമാനം തങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളുടെ ഗുണ നിലവാരവും ആരോഗ്യ സംരക്ഷണവും ഉറപ്പു വരുത്തുന്നതാണെന്നാണ് വാർത്തയെ കുറിച്ചുള്ള ഉപഭോക്താക്കളുടെ പ്രതികരണം. ഓരോരുത്തർക്കും ആവശ്യമായ കലോറി തിരഞ്ഞെടുക്കാനും അതുവഴി ഭക്ഷണ ക്രമീകരണം നടത്തി ആരോഗ്യം സംരക്ഷിക്കാനും സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."