HOME
DETAILS

അന്യായമായി പിരിച്ചുവിട്ടത് 166 ജീവനക്കാരെ, മുത്തൂറ്റില്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് തുടങ്ങി

  
backup
January 03 2020 | 10:01 AM

muthut-finance-started-trick-1234564

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിലെ ജീവനക്കാര്‍ വീണ്ടും അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. കഴിഞ്ഞ ആഗസ്റ്റിലെ പണിമുടക്ക് ഒത്തുതീര്‍ന്നതിനുശേഷം ജോലിയില്‍ പ്രവേശിച്ച 166 ജീവനക്കാരെ പ്രതികാര നടപടിയുടെ ഭാഗമായി കാരണം കാണിക്കാതെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് സമരം ആരംഭിച്ചത്. കഴിഞ്ഞ ഡിസംബര്‍ പത്തിനാണ് ഇത്രയും ജീവനക്കാരെ മാനേജ്‌മെന്റ് അന്യായമായി പിരിച്ചുവിട്ടത്.

നോണ്‍ ബാങ്കിങ് ആന്‍ഡ് പ്രൈവറ്റ് ഫിനാന്‍സ് എംപ്ലോയീസ് അസോസിയേഷന്റെ(സി.ഐ.ടിയു) നേതൃത്വത്തിലാണ് പണിമുടക്ക്. സംസ്ഥാനത്തെ11 റീജണുകളിലായി 564 ശാഖകളിലെ ജീവനക്കാരാണ് പണിമുടക്കുന്നത്.

പണിമുടക്കില്‍ റീജണല്‍ ഓഫീസുകളുടെയും മുഴുവന്‍ ശാഖകളും സ്തംഭിച്ചു. ചില ശാഖകള്‍ തുറക്കാന്‍ മാനേജ്‌മെന്റ് ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം പരാജയപ്പെട്ടു. പൊലിസ് സഹായത്തോടെ ചില ശാഖകള്‍ തുറക്കാന്‍ ശ്രമിച്ചതും പരാജയപ്പെട്ടു. പണിമുടക്കിയ ജീവനക്കാര്‍ ജില്ലാ ശാഖകള്‍ക്കു മുന്നില്‍ പ്രതിഷേധപ്രകടനം നടത്തി.
എറണാകുളം, പാലക്കാട്, തിരുവനന്തപുരം ജില്ലാ ഓഫീസുകള്‍ക്കുമുന്നില്‍ പ്രതിഷേധിച്ച ജീവനക്കാരെ പൊലിസ് അറസ്റ്റുചെയ്തു. എറണാകുളത്ത് സിഐടിയു ജില്ലാ സെക്രട്ടറി സി കെ മണിശങ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റുവരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago