HOME
DETAILS

നിലമ്പൂരിനടുത്ത് തണ്ണിക്കടവില്‍ മാവോയിസ്റ്റുകളെത്തി

  
backup
January 02 2019 | 06:01 AM

%e0%b4%a8%e0%b4%bf%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b4%9f%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%a4%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf-2

നിലമ്പൂര്‍: മരുത തണ്ണിക്കടവ് വനാതിര്‍ത്തിയിലെ വീട്ടില്‍ മൂന്നംഗ മാവോയിസ്റ്റ് സംഘമെത്തി. കരിയംമുരിയം വനത്തോട് ചേര്‍ന്നുള്ള തണ്ണിക്കടവ് കല്ലായിപ്പൊട്ടിയിലെ പനയംതൊടിക റഹ്മാബിയുടെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി എട്ടരയോടെ ആയുധധാരികളായ മൂന്നുപേര്‍ എത്തിയത്.  രാത്രി എട്ടോടെ സംഘം എത്തുമ്പോള്‍ റഹ്മാബിയുടെ മരുമകളും രണ്ട് വയസുള്ള കുട്ടിയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭയന്നുവിറച്ച യുവതി പുറത്തുപോയിരുന്ന ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയ ശേഷം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും പൊലിസിനുമെതിരേ സംസാരിക്കുകയും, ലഘുലേഖകളും നോട്ടിസും നല്‍കുകയും ചെയ്തു. സംഘത്തിലെ ഒരാളാണ് കാര്യമായി സംസാരിച്ചത്. മൂന്ന് മണിക്കൂറോളം സമയം ഇവരുടെ വീട്ടില്‍ ചിലവഴിച്ച സംഘം അരി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ വാങ്ങി പിന്നീട് വരാമെന്ന് അറിയിച്ചാണ് മടങ്ങിയത്. കഴിഞ്ഞ ദിവസം മരുത മഞ്ചക്കോട് അങ്ങാടിയില്‍ കണ്ടെത്തിയ 'കനല്‍പാത' ലഘുലേഖയുടെ ഒക്ടോബര്‍ പതിപ്പിന് പുറമെ സെപ്റ്റംബര്‍ പതിപ്പും ഇവിടെ നല്‍കിയ കൂട്ടത്തിലുണ്ട്. വഴിക്കടവ് പൊലിസും നക്‌സല്‍ വിരുദ്ധ സേനയും തമിഴ്‌നാട് ക്യു ബ്രാഞ്ചും സ്ഥലത്തത്തെി വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുകാര്‍ക്ക് നല്‍കിയ ലഘുലേഖകള്‍ പൊലിസിന് കൈമാറി. അതേസമയം വയനാട് കല്‍പ്പറ്റ സ്വദേശിയും നാടുകാണി ദളത്തിലെ പ്രധാന പ്രവര്‍ത്തകനുമായ സോമന്‍, തമിഴ്‌നാട് പൊള്ളാച്ചി സ്വദേശി സന്തോഷ്, കര്‍ണാടക സ്വദേശി ചന്ദ്രു തുടങ്ങിയവരാണ് തണ്ണിക്കടവിലെത്തിയതെന്ന് പൊലിസ് സ്ഥിരീകരിച്ചു. മാവോവാദികളുടെ ഫോട്ടോ നാട്ടുകാരെയും മറ്റും കാണിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ തിരിച്ചറിയുകയായിരുന്നു. വന്നവരില്‍ രണ്ടു പേര്‍ നാടന്‍ തോക്കുകളും ഒരാള്‍ യന്ത്രത്തോക്കുമാണ് കൈവശം വച്ചതെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. നാലുമണിക്കൂറോളം സമയമാണ് ഇവര്‍ കാടിനു പുറത്ത് ചെലവഴിച്ചത്. രാത്രി എട്ടരക്ക് വന്ന മാവോവാദികള്‍ അര്‍ധരാത്രി 12 മണിക്കാണ് തിരിച്ചുപോയത്. 2015-16 കാലങ്ങളിലാണ് മുന്‍പ് മാവോവാദികള്‍ ഈ പ്രദേശത്ത് വന്നതെന്ന് പൊലിസ്പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago