നെല്ലിയാമ്പതിയെ ക്ലീനാക്കി അസമില്‍ നിന്നെത്തിയ എന്‍.എസ്.എസ് ലീഡര്‍മാര്‍
പുതുനഗരം: നെല്ലിയാമ്പതി മലനിരകളുടെ താഴ്‌വരയിലെ ആതനാട് മലയിലെ മുഴുവന്‍ പ്ലാസ്റ്റിക്കുകളും നിര്‍മാര്‍ജനം ചെയ്ത് കേരളത്തിന് മാതൃകയായി ആസാം എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ രംഗത്ത്. ആസാമില്‍നിന്നും എത്തിയ 48 യുവാക്കളും, സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിങിലെ 25 യുവാക്കളും ചേര്‍ത്താണ് പ്രളയം തകര്‍ത്ത ആതനാട് മലയുടെ വശങ്ങളും, മുകള്‍ വശവുമടക്കം പൂര്‍ണമായും പ്ലാസ്റ്റിക് വിമുക്തമാക്കിയത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കുക, പുനചംക്രമണം നടത്തുക എന്ന ആശയവുമായി ബോധവല്‍ക്കരണവും സംഘടിപ്പിച്ചു.
നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംങിന്റെയും, ആസാം മാധേബദവ് യൂനിവേഴ്‌സിറ്റിയിലെ എന്‍.എസ്.എസി ന്റെയും നേതൃത്വത്തില്‍ നെന്മാറ ബ്ലോക്ക് പഞ്ചായത്ത്, ഹരിത കേരള മിഷന്‍, റോട്ടറി ക്ലബ് എന്നിവയുടെ സഹകരണത്തോടെ നടന്ന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം യു. അസീസ് നിര്‍വഹിച്ചു. സി.എല്‍.എസ്.എല്‍ ഡയറക്ടര്‍ അശോക് നെന്മാറ അധ്യക്ഷനായി.
യൂനിവേഴ്‌സിറ്റി എന്‍.എസ്.എസ് കോഓര്‍ഡിനേറ്റര്‍ ഡോ. ദീപക് ദാസ് മുഖ്യാഥിതിയായി. ഐറിഷ് വത്സമ്മ, പ്രസാദ് മാണിക്, വിഷ്ണു, അമല്‍ സംസാരിച്ചു. കേരളത്തിന്റെ സംസ്‌ക്കാരവും ജീവിത രീതിയും, ഗ്രാമീണ കലാ സംസ്‌ക്കാരവും പഠിക്കാനായി എത്തിയ ഇവര്‍ ആതനാട് മലയിലെ മാലിന്യങ്ങള്‍ നേരിട്ട് കണ്ടപ്പോളാണ് സേവനത്തിനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."