മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ല: സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍
പത്തിരിപ്പാല: മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകാത്ത മാധ്യമങ്ങള്‍ക്ക് നിലനില്‍പ്പുണ്ടാകില്ലെന്ന് സയ്യിദ് പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍. സാങ്കേതിക മുന്നേറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നതുകൊണ്ടാണ് സുപ്രഭാതം മുന്നേറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോര്‍ട്ടിങ്, ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങള്‍, മാര്‍ക്കറ്റിങ്, സര്‍ക്കുലേഷന്‍ എന്നീ മേഖലകളില്‍ സുപ്രഭാതം പത്രത്തിന് സംഘടനാതലത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്ന ക്ലസ്റ്റര്‍, പഞ്ചായത്ത്, റെയ്ഞ്ച്, മേഖല, മണ്ഡലം തലങ്ങളില്‍ നിശ്ചയിക്കപ്പെടുന്ന കോഡിനേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നതിനായി ജില്ലയിലെ എസ്.കെ.എസ്.എസ്.എഫ് ക്ലസ്റ്റര്‍, മേഖലാ പ്രതിനിധികള്‍, എസ്.വൈ.എസ് പഞ്ചായത്ത്, മണ്ഡലം പ്രതിനിധികള്‍, റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ച് സുപ്രഭാതം പാലക്കാട് എഡിഷന്‍ ഗവേണിങ് ബോഡി സംഘടിപ്പിച്ച സുപ്രഭാതം കോഡിനേറ്റര്‍ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. വര്‍ക്കിംഗ് ചെയര്‍മാന്‍ സി.മുഹമ്മദലി ഫൈസി കോട്ടോപ്പാടം അധ്യക്ഷനായി.
രാവിലെ പത്ത് മണി മുതല്‍ വൈകീട്ട് നാല് മണി വരെ പത്തിരിപ്പാല ചന്ത ദാറുസ്സലാം മദ്്‌റസയില്‍ നടന്ന ശില്‍പശാലയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സാദിഖ് മുസ്‌ലിയാര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, സര്‍ക്കുലേഷന്‍ മാനേജര്‍ ഭാസ്‌കരന്‍ ചേലമ്പ്ര, ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാട്, ഡസ്‌ക് ചീഫ് പി.വി.എസ് ഷിഹാബ് ആലൂര്‍, എഡിഷന്‍ ആര്‍.എം ഷാനവാസ് കോഴിക്കോട്, എ.എം.എസ് അബൂബക്കര്‍, ഷഫ്‌സീര്‍, ഓണ്‍ലൈന്‍ ചീഫ് ഷഫീഖ് പന്നൂര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ഗവേണിംഗ് ബോഡി കണ്‍വീനര്‍ ടി.കെ മുഹമ്മദ്കുട്ടി ഫൈസി കരുവാന്‍പടി സ്വാഗതവും കോഡിനേറ്റര്‍ എന്‍.ഹബീബ് ഫൈസി കോട്ടോപ്പാടം നന്ദിയും പറഞ്ഞു, ഗവേണിംഗ് ബോഡി അംഗങ്ങളായ പി.കെ അന്‍വര്‍സാദിഖ് ഫൈസി കാഞ്ഞിരപ്പുഴ, ഇ.വി ഖാജാദാരിമി തൂത, ടി.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പാലക്കോട്, പി.ടി ഹംസഫൈസി പാലക്കാട്, ശോഭ അബൂബക്കര്‍ഹാജി പാലക്കാട്, പി.എം യൂസഫ് പത്തിരിപ്പാല സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."