പൊലിസ് സംരക്ഷണം നല്കി, ഭക്തര്‍ തിരിച്ചറിഞ്ഞിരുന്നുവെന്ന് ബിന്ദു
പത്തനംതിട്ട: സ്ത്രീവേഷത്തില്‍ തന്നെയാണ് ശബരിമലയില്‍ എത്തിയതെന്നും പതിനെട്ടാം പടി കയറിയില്ലെന്നും ദര്‍ശനം നടത്തിയ ബിന്ദു. പമ്പയില്‍ എത്തിയ ശേഷമാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും അതനുസരിച്ച് സുരക്ഷ നല്‍കിയെന്നും അവര്‍ പറഞ്ഞു.
നിലയ്ക്കലെത്തിയാല്‍ പോകാമെന്ന് മുന്നേ സര്‍ക്കാര്‍ വാക്ക് നല്‍കിയിരുന്നു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ തങ്ങളെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂ. പൊലിസ് പിന്തിരിപ്പിക്കാന് ശ്രമം നടത്തിയില്ല.
പതിനെട്ടാംപടി വഴിയല്ല, വി.ഐ.പി ലോഞ്ച് വഴിയാണ് സന്നിധാനത്ത് എത്തിയതെന്നും ബിന്ദു പറഞ്ഞു. പുലര്‍ച്ചെ 1.30ന് പമ്പയില്‍ നിന്ന് പുറപ്പെട്ടു. 3.30ന് സന്നിധാനത്തെത്തി. സുരക്ഷിതമായി മലയിറങ്ങാന്‍ സാധിച്ചു. സ്ത്രീ വേഷത്തില്‍ത്തന്നെയാണ് ദര്‍ശനം നടത്തിയതെന്നും ബിന്ദു വ്യക്തമാക്കി. നേരത്തെ കഴിഞ്ഞ മാസം 24നാണ് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്. എന്നാല്‍ കടുത്ത പ്രതിഷേധം കാരണം ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. ശബരിമല ദര്‍ശനം നടത്തിയേ മടങ്ങുവെന്നും അവര്‍ നേരത്തെ പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."