രാഷ്ട്രീയവും, പ്രത്യയശാസ്ത്രവും വിശ്വാസവുമല്ല പ്രശ്‌നം, നിങ്ങള്‍ ഇന്ത്യക്കാരനാണെങ്കില്‍ ഈ ഗുണ്ടകളെ സഹിക്കാനാവില്ല- രൂക്ഷ പ്രതികണവുമായി ആനന്ദ് മഹീന്ദ്ര
ന്യൂഡല്‍ഹി: ജെഎന്‍.യു സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തില്‍ രൂക്ഷ പ്രതികരണവുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര.
'നിങ്ങളുടെ രാഷ്ട്രീയം എന്തോ ആകട്ടെ. നിങ്ങളുടെ പ്രത്യയശാസ്ത്രം എന്തോ ആകട്ടെ. നിങ്ങളുടെ വിശ്വാസം എന്തോ ആകട്ടെ. നിങ്ങള്‍ ഒരു ഇന്ത്യക്കാരനാണെങ്കില്‍, സായുധരായ, നിയമവിരുദ്ധ ഗുണ്ടകളെ നിങ്ങള്‍ക്ക് സഹിക്കാന്‍ കഴിയില്ല. ഇന്ന് രാത്രി ജെ.എന്‍.യു ആക്രമിച്ചവരെ കണ്ടെത്തുകയും പിടികൂടുകയും വേണം. യാതൊരു ദയയും അര്‍ഹിക്കുന്നില്ല'- ആനന്ദ് മഹീന്ദ്ര ട്വിറ്ററില്‍ കുറിച്ചു.
It doesn't matter what your politics are. It doesn't matter what your ideology is. It doesn't matter what your faith is. If you're an Indian, you cannot tolerate armed, lawless goons. Those who invaded JNU tonight must be traced & hunted down swiftly & given no quarter...
— anand mahindra (@anandmahindra) January 5, 2020
ഇന്നലെ രാത്രിയായിരുന്നു ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയില്‍ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ഉണ്ടായത്. മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേര്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയ്‌ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റു.
അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം.
ഇതിനെതിരെ ജെ.എന്‍.യു സ്റ്റുഡന്‍സ് യൂണിയന്‍ നേതാക്കളായ കനയ്യകുമാര്‍, സ്വരഭാസക്കര്‍ തുടങ്ങി നിരവധി പേര്‍ രംഗത്തെത്തി. ഡല്‍ഹി പൊലി,സ് ആസ്ഥാനത്തിനു മുന്നില്‍ പാതിര്രത്രിയില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. രാജ്യമെങ്ങും രാത്രിയില്‍ വിദ്യാര്‍ഥി സമരങ്ങള്‍ ഉണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."