HOME
DETAILS

പ്രത്യക്ഷ സമരത്തിനൊരുങ്ങി എയ്ഡഡ് സ്‌കൂളിലെ ജീവനക്കാര്‍

  
backup
January 03 2019 | 06:01 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%af%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81%e0%b4%99%e0%b5%8d

കല്‍പ്പറ്റ: മൂന്ന് വര്‍ഷമായിട്ടും എയ്ഡഡ് സ്‌കൂളില്‍ നിയമനം നേടിയ അധ്യാപകര്‍ക്ക് നിയമനാംഗീകാരം ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുകയാണെന്ന് കേരള സ്റ്റേറ്റ് എയ്ഡഡ് സ്‌കൂള്‍ നോണ്‍ അപ്രൂവ്ഡ് സ്റ്റാഫ് കോര്‍ഡിനേഷന്‍ സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഈമാസം 14ന് സെക്രട്ടേറിയറ്റ് പടിക്കല്‍ കൂട്ട ഉപവാസം നടത്തും. 21 വരെ സെക്രട്ടറിയേറ്റിന് മുമ്പിലും ഡി.പി.ഐ ഓഫീസിന് മുന്നിലും അധ്യാപക ഭിക്ഷാടന സമരം നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് അധ്യാപകരെ ഭിക്ഷാടന സമരത്തിലേക്ക് തള്ളിവിടുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നൂറ് ശതമാനം ആത്മാര്‍ഥതയോടെ നിറവേറ്റി ജോലി ചെയ്യുന്ന അധ്യാപക-അനധ്യാപകര്‍ക്ക് കണ്ണീരാണ് സര്‍ക്കാര്‍ സമ്മാനിക്കുന്നത്. ഈ അവസ്ഥക്ക് പരിഹാരം കാണണമെന്നും നിയമനാംഗീകാരം ഇനിയും നീട്ടിക്കൊണ്ട് പോകുകയാണെങ്കില്‍ 2500ല്‍പരം ആളുകള്‍ മധ്യവേനലവധിക്ക് ഓരോ വീടുകള്‍ കയറി ഗ്രാമീണ ഭിക്ഷാടനം നടത്തേണ്ടിവരും.
2016 ജനുവരി 30 മുതല്‍ എയ്ഡഡ് സ്‌കൂളില്‍ നിയമനം നേടിയിട്ടും കെ.ഇ.ആര്‍ ഭേദഗതി മൂലം നിയമനാംഗീകാരം ലഭിക്കാത്ത ജീവനക്കാരുടെ സംസ്ഥാന സമിതിയുടെ നേതൃത്വത്തിലാണ് ജില്ലകള്‍ തോറും സമരം നടക്കുക. ഡിസംബര്‍ മൂന്നിന് ഇറക്കിയ കെ.ഇ.ആര്‍. ഭേദഗതി മൂലമാണ് ഇവര്‍ക്ക് അംഗീകാരം നഷ്ടമായത്. വിദ്യാലയങ്ങള്‍ ഹൈടെക് ആക്കാന്‍ കോടികള്‍ ചെലവഴിക്കുമ്പോള്‍ അവിടെ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് കൂലിയില്ല എന്നത് ന്യായീകരിക്കാന്‍ കഴിയില്ല. പ്രശ്‌നം പരിഹരിക്കാന്‍ നിരവധി തവണ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. കേസ് നിലനില്‍ക്കുന്നുവെന്നാണ് വകുപ്പ് ഓഫീസില്‍ നിന്നും അറിയിച്ചത്. എന്നാല്‍ 2016ല്‍ ഉത്തരവിറക്കിയും സുപ്രീംകോടതിയില്‍ കേസ് നിലവിലുണ്ടായിരുന്നപ്പോഴാണ് നാല് വര്‍ഷത്തെ മുഴുവന്‍ നിയമനവും അംഗീകരിച്ച് കൊടുത്തതെന്നും ഇവര്‍ പറഞ്ഞു. സ്‌കൂളുകളെ രണ്ട് തരത്തില്‍ കാണുന്നത് ശരിയല്ലെന്നും ഇവര്‍ പറഞ്ഞു. ഡിസംബര്‍ 10ന് മനുഷ്യാവകാശ ദിനത്തില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് മുന്നോടിയായി സൂചനാസമരം നടത്തിയിരുന്നു. സംരക്ഷിത അധ്യാപകരായി 4200 പേരുള്ള ബാങ്കില്‍ നിന്ന് മാതൃസ്‌കൂളിലേക്കടക്കം തിരിച്ചുപോയവരുള്‍പ്പെടെ ബാക്കിവരുന്നത് 2227 പേര്‍ മാത്രമാണ്. അവരെ ഏറ്റെടുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാണ്. 2016 മുതല്‍ 19 വരെയുള്ള കാലങ്ങളില്‍ നിയമിതരായ മുഴുവന്‍ അധ്യാപകര്‍ക്കുമൊപ്പം പൊതുജനത്തിന്റെയും പിന്തുണ ഇവര്‍ അഭ്യര്‍ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.കെ പൊന്നുമണി, സുജീഷ് പല്ലാവൂര്‍, മുഹമ്മദ് ലബീബ് എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 minutes ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  13 minutes ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  21 minutes ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  38 minutes ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  an hour ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  2 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  3 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  3 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  3 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  4 hours ago