വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയില്‍ കയറ്റുന്നതാണോ നവോത്ഥാനം: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തില്‍ മുഖ്യമന്ത്രിക്കെതിരേ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വേഷപ്രച്ഛന്നരായി യുവതികളെ ശബരിമലയില്‍ കയറ്റുന്നതാണോ നവോത്ഥാനം? മുഖ്യമന്ത്രി ഉദ്ദേശിച്ച നവോത്ഥാനം ഇവിടെ അനുവദിക്കില്ലെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിധി നടപ്പാക്കാനുള്ള സാവകാശം ചോദിച്ചതിനു ശേഷം തസ്‌കര സംഘങ്ങളെപ്പോലെ യുവതികളെ ശബരിമലയില്‍ കയറ്റി. ആക്ടിവിസ്റ്റുകളെ തിരഞ്ഞുപിടിച്ച് മുഖ്യമന്ത്രി തന്റെ അജന്‍ഡ നടപ്പാക്കുകയായിരുന്നു. ഇത് സുപ്രിംകോടതി വിധിയുടെ ലംഘനമാണ്. ഇതിന് സര്‍ക്കാര്‍ വലിയവില നല്‍കേണ്ടി വരും. വനിതാ മതിലില്‍ പങ്കെടുത്ത സംഘടനകളെയെല്ലാം മുഖ്യമന്ത്രി വഞ്ചിച്ചു.
സംഘര്‍ഷങ്ങള്‍ക്ക് വേദിയൊരുക്കിക്കൊടുത്തതിന്റെ ഉത്തരവാദിത്വം അവിവേകിയായ മുഖ്യമന്ത്രിക്കാണ്. ആചാരം സംബന്ധിച്ച് തന്ത്രിയുടേതാണ് അവസാന വാക്ക്. തന്ത്രി ചെയ്തത് നുറുശതമാനം ശരിയാണ്. ഭക്തരുടെ മനസിന് മുറിവേറ്റുവെന്നും നടപ്പായത് മുഖ്യമന്ത്രിയുടെ ദുര്‍വാശിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."