HOME
DETAILS

ഹര്‍ത്താലില്‍ തലസ്ഥാനത്ത് വ്യാപക ആക്രമണം

  
backup
January 04 2019 | 03:01 AM

%e0%b4%b9%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%b2%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%b2%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%a4%e0%b5%8d

തിരുവനന്തപുരം: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പിന്തുണയോടെ ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലില്‍ ജില്ലയില്‍ വ്യാപക അക്രമം. പലയിടത്തും ബി.ജെ.പി-സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുണ്ടായി. നിരവധി വീടുകള്‍ക്കും കടകള്‍ക്കും നേരെയും ആക്രമണമുണ്ടായി. പൊലിസുകാര്‍ക്കുള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്കേറ്റു. നെടുമങ്ങാട്ടും മലയിന്‍കീഴും മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷമാണ് അരങ്ങേറിയത്.
നെടുമങ്ങാട് പൊലിസ് സ്റ്റേഷനുനേരെയുണ്ടായ ബോംബേറില്‍ എസ്.ഐക്ക് പരുക്കേറ്റു. മലയിന്‍കീഴ് സംഘര്‍ഷത്തില്‍ മലയിന്‍കീഴ് സ്റ്റേഷനിലെ പൊലിസ് കോണ്‍സ്റ്റബിള്‍ സിജുവിന് പരുക്കേറ്റു. നെടുമങ്ങാട്ടും മലയിന്‍കീഴും രാവിലെ 9.30 ഓടെ ആരംഭിച്ച സംഘര്‍ഷത്തിന് 11.30 ഓടെയാണ് അയവുവന്നത്.
മണിക്കൂറുകളോളം ഗതാഗതവും തടസപ്പെട്ടു. തുറന്ന് പ്രവര്‍ത്തിച്ച കടകള്‍ അടപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് പലയിടത്തും കടകള്‍ക്ക് നേരെ ആക്രമണമുണ്ടായത്. പള്ളിപ്പുറത്ത് കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ടിന്റെ വോള്‍വോ ബസിന് നേരെ രാവിലെ ഹര്‍ത്താലനുകൂലികളുടെ കല്ലേറുണ്ടായി. തോന്നക്കലും വാഹനങ്ങള്‍ക്കുനേരെ കല്ലേറുണ്ടായി. നെടുമങ്ങാട്, ആനാട്ട് കടകള്‍ അടപ്പിക്കാന്‍ ശ്രമിക്കുന്നതിടെ പൊലിസ് ജീപ്പ് ആക്രമിച്ചു. എസ്.ഐ സുനില്‍ ഗോപിക്കും പൊലിസുകാരനും പരുക്കേറ്റു.
കടകള്‍ തുറക്കാന്‍ സംരക്ഷണം ഉറപ്പാക്കുമെന്ന് പൊലിസ് പറഞ്ഞിരുന്നെങ്കിലും നല്‍കാത്തില്‍ വ്യാപാരികള്‍ പ്രതിഷേധിച്ചു. ചാല, പാളയം, മണക്കാട് എന്നിവിടങ്ങളില്‍ പൊലിസ് സംരക്ഷണം കിട്ടാത്തതിനാല്‍ കടകള്‍ തുറന്നില്ല. എന്നാല്‍ ചില സ്ഥലങ്ങളില്‍ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും തുറന്നു.
ഇരുചക്രവാഹനങ്ങളും മറ്റ് സ്വകാര്യ വാഹനങ്ങളും മാത്രമാണ് നിരത്തിലിറങ്ങയത്. സെക്രട്ടറിയറ്റിന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെയും ബി.ജെ.പി പ്രവര്‍ത്തകരുടെ ആക്രമണം ഉണ്ടായി. തിരുവനന്തപുരം പുളിമൂട് ജങ്ഷനടുത്ത് വച്ച് ബി.ജെ.പി മാര്‍ച്ചിനുനേരെ കല്ലേറുണ്ടായെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രകോപതിരായത്. ഹര്‍ത്താലില്‍ തകര്‍ന്ന കെ.എസ്.ആര്‍.ടി.സി ബസുകളുമായി ജീവനക്കാര്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. പന്ത്രണ്ട് ബസുകളിലായി അക്രമം അനുഭവിച്ച ജീവനക്കാര്‍ സെക്രട്ടേറിയറ്റിന് മുന്നിലെത്തി. ആനവണ്ടിയെ കൊല്ലരുതേ, ഒരുപാടുപേരുടെ അന്നമാണ് അക്രമിക്കരുത് എന്നെഴുതിയ ബാനറുമായാണ് ജീവനക്കാര്‍ പ്രകടനം നടത്തിയത്. സംയുക്ത ട്രേഡ് യൂനിയന്‍ ഓഫിസിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. യു.ഡി.എഫ് കരിദിനത്തിന്റെ ഭാഗമായി നടന്ന മാര്‍ച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.

നെടുമങ്ങാട്: ശബരിമല സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നെടുമങ്ങാട്ടും പരിസരപ്രദേശങ്ങളിലും വ്യാപക ആക്രമണം നടന്നു. ഇന്നലെ രാവിലെ ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ പ്രകടനം ചന്തമുക്കിലെത്തിയപ്പോള്‍ സി.പി.എം സ്ഥാപിച്ചിരുന്ന വനിതാ മതിലിന്റെയും പൊതു പണിമുടക്കിന്റെയും ബോര്‍ഡുകളും കൊടിതോരണങ്ങളും നശിപ്പിച്ചു.
പ്രകടനം കഴിഞ്ഞു ബി.ജെ.പി പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയതിനുശേഷം സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ സത്രം മുക്കിലുള്ള ബി.ജെ.പി പാര്‍ട്ടി ഓഫിസിന് നേരെ ആക്രമണം നടത്തി. തുടര്‍ന്ന് ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും തമ്മില്‍ ശക്തമായ കല്ലേറു നടന്നു. കല്ലേറ് തുടരുന്നതിനിടെ ചിതറിയോടിയ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. ഇവരെ പിന്തുടര്‍ന്ന് സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി പ്രവര്‍ത്തകരെ വിട്ടുതരണമെന്നു ആവശ്യപ്പെട്ടുകൊണ്ട് പൊലിസ് സ്റ്റേഷനിലേക്ക് ഇരച്ചു കയറി. ഈ സമയം വളരെ കുറച്ചു പൊലിസുകാര്‍ മാത്രമേ സ്റ്റേഷനില്‍ ഉണ്ടായിരുന്നുള്ളൂ. ഉന്തിലും തള്ളിലും പൊലിസുകാര്‍ക്കു പരുക്കേറ്റു. ഈ സമയം പൊലിസ് സ്റ്റേഷന് മുന്നിലുള്ള റോഡില്‍ അഞ്ച് ബോംബുകള്‍ വീണു പൊട്ടി. ബോംബ് വീണു പൊട്ടിയ ഉഗ്രശബ്ദം കേട്ട് പൊലിസുകാരും പ്രവര്‍ത്തകരും ചിതറി ഓടി. വീണ്ടും ഒത്തുകൂടിയ സി.പി.എം പ്രവര്‍ത്തകര്‍ കച്ചേരിനടയില്‍ തടിച്ചു കൂടിയപ്പോള്‍ ബൈക്കിലെത്തിയ സംഘം റോഡില്‍ വീണ്ടും ബോംബെറിഞ്ഞു. ആനാട് സ്വകാര്യ ബാങ്കിന്റെ പ്രവര്‍ത്തനം തടയാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു.
ഇതു തടയാന്‍ ശ്രമിച്ച് പൊലിസുകാരെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിച്ചു. പൊലിസ് വാഹനം അടിച്ചു തകര്‍ത്തു. ആക്രമണത്തില്‍ എസ്.ഐ സുനില്‍ഗോപിയുടെ വലതു കൈക്കു പൊട്ടലുണ്ടായി. പൊലിസുകാരായ ജോബിന്‍, അഖില്‍, നദീര്‍, അനൂപ്, ആഷിഖ് എന്നിവര്‍ക്കും പരുക്കുണ്ട്. ആക്രമണവുമായി ബന്ധപെട്ട് പൊലിസ് പിടികൂടി വാഹനത്തില്‍ കയറ്റിയ പ്രതികളില്‍ ഒരാളെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി പിടിച്ചിറക്കികൊണ്ടുപോയി.
ആക്രമണവുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകനായ യദുകൃഷ്ണ പൊലിസ് കസ്റ്റഡിയിലുണ്ട്. ഉച്ച തിരിഞ്ഞ് നഗരസഭാ കൗണ്‍സിലര്‍മാരുടെ വീടുകള്‍ക്കുനേരെയും ആക്രമണം നടന്നു. ബി.ജെ.പി കൗണ്‍സിലര്‍മാരായ സുമയ്യാമനോജ്, സംഗീതാരാജേഷ്, സി.പി.എം കൗണ്‍സിലര്‍മാരായ സി. സാബു, ടി.ആര്‍ സുരേഷ് എന്നിവരുടെ വീടുകള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. രാത്രി വൈകിയും നെടുമങ്ങാട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഭവസ്ഥലത്ത് പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രോ കുര്‍ദിഷ് പാര്‍ട്ടിയുമായി ബന്ധമുണ്ടെന്നാരോപിച്ച് മൂന്ന് മേയര്‍മാരെ പുറത്താക്കി തുര്‍ക്കി

International
  •  a month ago
No Image

കുഞ്ഞിന് 'ദുആ' എന്ന് പേരിട്ടു; ബോളിവുഡ് താരങ്ങള്‍ ദീപിക-രണ്‍വീര്‍ ദമ്പതികള്‍ക്കെതിരെ രൂക്ഷമായ സൈബറാക്രമണം 

National
  •  a month ago
No Image

സംസ്ഥാന സ്‌കൂള്‍ കായികമേള:  ഗെയിംസ് മത്സരങ്ങള്‍ ഇന്ന് 

Others
  •  a month ago
No Image

യഹ്‌യ സിന്‍വാര്‍ അവസാനമായി ഭക്ഷണം കഴിച്ചത് വധിക്കപ്പെടുന്നതിന് മൂന്നു ദിവസം മുന്‍പ്

International
  •  a month ago
No Image

പി.പി ദിവ്യയുടെ ജാമ്യഹരജി ഇന്ന് പരിഗണിക്കും

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പിന് ബി.ജെ.പി എത്തിച്ചത് 41 കോടി' കൊടകര കുഴല്‍പ്പണക്കേസില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പൊലിസ് നല്‍കിയ കത്ത് പുറത്ത്

Kerala
  •  a month ago
No Image

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

National
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-04-11-2024

PSC/UPSC
  •  a month ago
No Image

ലോക്കൽ സമ്മേളനത്തിൽ അവഹേളനം; സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റിയംഗം പാ‍ർട്ടിവിട്ടു

Kerala
  •  a month ago
No Image

കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 32 ലക്ഷം രൂപയുടെ സ്വര്‍ണം പൊലിസ് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

Kerala
  •  a month ago