മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചു
താനൂര്‍: ഹര്‍ത്താല്‍ ദിനത്തിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ താനൂര്‍ ചിറക്കല്‍ എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്.എസ്.എസ് പ്രവര്‍ത്തകരുടെ ഭീഷണി. വെട്ടം ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ പി. ഷിജീഷ്, ടി.സി.വി കാമറാമാന് അതുല്‍ ആമ്പ്ര എന്നിവരെയാണ് ഭീഷണിപ്പെടുത്തിയത്.
ചിറക്കല്‍ ഭാഗത്ത് റോഡ് ഗതാഗതം തടസപ്പെടുത്തുന്നുണ്ട് എന്ന അറിഞ്ഞതിനെത്തുടര്‍ന്ന് എത്തിയതായിരുന്നു ഇവര്‍. ദൃശ്യങ്ങള്‍ പകര്‍ത്താന്‍പോലും അക്രമികള്‍ അനുവദിച്ചില്ല. അക്രമികളുടെ മൊബൈല്‍ഫോണില്‍ സൂക്ഷിച്ചിരുന്ന ചില ഫോട്ടോകളെടുത്ത് ഇയാളാണോ താന്‍ എന്ന് ചോദിച്ച് ഷിജീഷിനെ ആക്രമിക്കാന്‍ ഒരുങ്ങി. മാത്രമല്ല മൊബൈലില്‍ രണ്ടുപേരുടെയും ഫോട്ടോകള്‍ എടുത്തിട്ടുമുണ്ട്. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമം വച്ചുപൊറുപ്പിക്കാനാവില്ലെന്നും താനൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അപലപിക്കുന്നതായും താനൂര്‍ പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ് ഭാരവാഹികള്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."