കടകള്‍ അടപ്പിക്കാനെത്തിയവര്‍ പ്രതിഷേധിച്ച് മടങ്ങി
തിരൂരങ്ങാടി: ഇന്നലെ നടത്തിയ ഹര്‍ത്താല്‍ തിരൂരങ്ങാടി മേഖലയില്‍ ഏശിയില്ല. ചെമ്മാട്, കക്കാട്, വെന്നിയൂര്‍, മൂന്നിയൂര്‍, വെളിമുക്ക്, പടിക്കല്‍ തുടങ്ങിയ ടൗണുകളില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിച്ചു. സ്വകാര്യ വാഹനങ്ങള്‍ ഓടി. ഹാജര്‍നില കുറവായിരുന്നെങ്കിലും ഓഫിസുകള്‍ പ്രവര്‍ത്തിച്ചു.
ചേളാരിയില്‍ ഒഴികെ മറ്റിടങ്ങളില്‍ കടകള്‍ അടപ്പിക്കാനുള്ള സംഘ്പരിവാറിന്റെ ശ്രമം വിജയിച്ചില്ല. തലപ്പാറമുതല് ചേളാരിവരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. താഴെ ചേളാരിയില്‍ ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ യുവാവിനെ കൈയേറ്റം ചെയ്തു. ചെമ്മാട് കടകള്‍ അടപ്പിക്കാന്‍ നടത്തിയ ശ്രമം ജനകീയ പ്രതിഷേധം കാരണം പരാജയപ്പെട്ടു. തൃക്കുളം കരിപറമ്പ് ഭാഗത്ത് കടകള്‍ അടപ്പിച്ച് ബി.ജെ.പി സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ പ്രകടനമായി ചെമ്മാട് ടൗണില്‍ എത്തിയെങ്കിലും വ്യാപാരി വ്യവസായികളും നാട്ടുകാരും സംഘടിച്ചതോടെ പ്രതിഷേധപ്രകടനം നടത്തി പിരിഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."