എന്തുവന്നാലും വട്ടോളി എല്‍.പി സ്കൂള്‍ പ്രവര്‍ത്തിക്കും
കക്കട്ടില്‍: കുന്നുമ്മല്‍ വിദ്യാഭ്യാസ ഉപജില്ലയിലെ വട്ടോളി എല്‍.പി സ്കൂള്‍ ഏതു പാര്‍ട്ടിയുടെ ഹര്‍ത്താലായാലും സമരമായാലും തുറന്നു പ്രവര്‍ത്തിക്കും. ഇന്നലത്തെ ഹര്‍ത്താലിലും പതിവു തെറ്റിച്ചില്ല. സമീപത്തെല്ലാം മറ്റു വിദ്യാലയങ്ങള്‍ ഹര്‍ത്താലിനെ തുടര്‍ന്ന് അടച്ചിട്ടപ്പോള്‍ ഇവിടെ രക്ഷിതാക്കളും അധ്യാപകരും ഒന്നിച്ചുനിന്നു, സ്കൂള്‍ തുറന്നു, കുട്ടികളെത്തി.
ഏതു പ്രതിഷേധത്തിലും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിലെ അധ്യാപകരില്‍ ഭൂരിഭാഗവും സമീപവാസികള്‍ തന്നെയാണ്. എന്നാല്‍ കുട്ടികളെ എത്തിക്കാന്‍ വേണ്ടി ഓടുന്ന വാഹനം ഹര്‍ത്താല്‍ ദിനത്തില്‍ ഇറക്കാറില്ല.
രക്ഷിതാക്കള്‍ തന്നെ കുട്ടികളെ സ്കൂളിലേക്ക് കൂട്ടിക്കൊണ്ടു വരും. വ്യത്യസ്ത യൂനിയനുകളില്‍ പ്രവര്‍ത്തിക്കുന്ന അധ്യാപകരാണെങ്കിലും അവധിയെടുക്കാതെ ഇവര്‍ സ്കൂളിലെത്തുമെന്ന് പ്രധാനാധ്യാപിക അജിത പറയുന്നു. പാഠ്യ പാഠ്യേതര രംഗത്തു മികവുപുലര്‍ത്തുന്ന ഈ വിദ്യാലയത്തിന്റെ കരുത്ത് രക്ഷിതാക്കളും അധ്യാപകരും തന്നെയാണ്.
ഒന്‍പത് പേരൊഴികെ എല്ലാവരും ഹാജരായതും ഇവരുടെ ഒരു മിച്ചുള്ള പ്രവര്‍ത്തനം കൊണ്ടുതന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."