തടി കുറക്കാന്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്ത സഊദി വനിതക്ക് കൈയും കാലും നഷ്ടമായി
റിയാദ്: തടികുറക്കാന്‍ പ്ലാസ്റ്റിക്ക് സര്‍ജറിക്ക് വിധേയയായ യുവതിക്ക് തന്റെ കൈയും കാലും നഷ്ടമായി. ശരീരത്തിലെ കൊഴുപ്പ് കുറക്കുന്ന ശാസ്ത്രക്രിയയില്‍ വന്ന പാകപ്പിഴവ് മൂലമാണ് ഒടുവില്‍ യുവതിക്കു തന്റെ രണ്ടു കൈകളും വലതു കാലും നഷ്ടമായത്. മെഡിക്കല്‍ കോംപ്ലക്സിലെ ക്ലിനിക്കില്‍ വെച്ച് സര്‍ജറിക്ക് വിധേയയായ യുവതി അതിനു ശേഷം അത്യാസന്ന നിലയിലായതിനെ തുടര്‍ന്ന് റിയാദിലെ ഗവണ്മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് അവയവങ്ങള്‍ മുറിച്ചു മാറ്റേണ്ടി വന്നത്. സംഭവത്തെ കുറിച്ച് ആരോഗ്യ മന്ത്രാലയം അന്വേഷണവും തുടങ്ങിയിട്ടുണ്ട്.
രണ്ടു മണിക്കൂര്‍ നീണ്ട പ്ലാസ്റ്റിക് സര്‍ജറിയാണ് യുവതിക്ക് വേണ്ടി ഡോക്ര് നടത്തിയത്. അനസ്തേഷ്യ നടത്തിയതില്‍ ഗുരുതരമായ വീഴ്ച്ച കണ്ടെത്തിയതായി സംഭവത്തെ കുറിച്ച് അന്വേഷണം നടത്തുന്ന സംഘം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. ശസ്ത്രക്രിയ നടത്തിയ ക്ലിനിക്കും അനുബന്ധ സൗകര്യങ്ങളും ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും വ്യക്തമായിട്ടുണ്ട്. ചെറുതും വലുതുമായ ശസ്ത്രക്രിയ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ക്ലിനിക്കില്‍ ഉണ്ടായിരുന്നില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."