അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്ത് സഊദി വാണിജ്യ മന്ത്രാലയം
ജിദ്ദ: സഊദിയുടെ കിഴക്കന്‍ പ്രവിശ്യയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന 456 സ്ഥാപനങ്ങള്‍കെതിരെ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള പ്രത്യേക സമിതി നടപടി ആരംഭിച്ചു. ഷോപ്പിങ് സെന്ററുകള്‍, കഫ്റ്റീരിയ, വിവിധ ട്രേഡിങ് കമ്പനികള്‍ തുടങ്ങി വിദേശികള്‍ നടത്തുന്ന സ്ഥാപനങ്ങളാണിവ. സമിതി അന്വേഷണം തുടരുമെന്നും കടുത്ത നടപടി സ്വീകരിക്കുമെന്നും വ്യവസായ മന്ത്രാലയം അറിയിച്ചു.
ചെറുകിട സ്ഥാപനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുന്ന സമിതിയുടേ നിര്‍്‌ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കിഴക്കന്‍ പ്രവിശ്യയില്‍ മാത്രം 456 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുകയും 345 വിദേശികളെ പ്രോസിക്യൂട്ട് ചെയ്തതായും കമ്മിറ്റി അറിയിച്ചു. രാജ്യത്തെ മുഴുവന്‍ ചെറുകിട സംരംഭങ്ങളെക്കുറിച്ചും പ്രത്യേക സമിതി സൂക്ഷ്മമായ അന്വേഷണം നടത്തി വരികയാണ്.
നിയമം ലംഘിക്കുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് മന്ത്രാലയത്തിന് ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുമെന്ന് കിഴക്കന്‍ പ്രവിശ്യ ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ കീഴിലുള്ള കോമേഴ്‌സ്യല്‍ കമ്മിറ്റി മേധാവി വ്യക്തമാക്കി. മിക്ക ചെറുകിട സ്ഥാപനങ്ങളും നിയമ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥക്ക് ഇത് പരുക്കേല്‍പ്പിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങള്‍ വഴി ലഭിക്കുന്ന പണത്തിന്റെ സിംഹഭാഗവും കള്ളപ്പണമായാണ് വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നത്. സ്വദേശികളും ഇതില്‍ പങ്കാളികളാണ്. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പരിശോധനകളില്‍ പിടിക്കപ്പെടുന്ന സ്വദേശികള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നുണ്ട്. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ അടച്ചു പൂട്ടാന്‍ എല്ലാ സ്വദേശികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിവുള്ള യുവാക്കള്‍ക്ക് ചെറുകടി വ്യാപാര മേഖലയില്‍ നിരവധി അവസരങ്ങള്‍ തുറന്നു കിട്ടുന്നതിന് പുതിയ നീക്കം കാരണമാകുമെന്നാണ് മന്ത്രാലയത്തിന്റ വിലയിരുത്തല്‍. എണ്ണ, വാതക മേഖലകള്‍ കഴിഞ്ഞാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ തൊഴിലവസരങ്ങളുള്ളത് ചെറുകിട വ്യാപാര സ്ഥാപനങ്ങളിലാണ്. ദീര്‍ഘമായ പ്രവര്‍ത്തന സമയമാണ് സ്വദേശി യുവാക്കളെ ഈ മേഖലയില്‍ നിന്ന് അകറ്റുന്നത്. വിദേശ തൊഴിലാളികളാണ് ഇവിടെ മഹാഭൂരിപക്ഷവും ജോലി ചെയ്യുന്നത്. മിക്ക ചെറുകിട സ്ഥാപനങ്ങളും 14 മുതല്‍ 18 മണിക്കൂര്‍ വരെയാണ് പ്രവര്‍ത്തിക്കുന്നത്. പുതിയ സമയക്രമം വരുന്നതോടെ ജോലി സമയം ക്രമീകരിക്കപ്പെടുമെന്നാണ് അധികൃതര്‍ കരുതുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."