യാത്രയ്ക്കിടെ മറന്നുവച്ച എട്ടുപവന്‍ സ്വര്‍ണാഭരണങ്ങള്‍ തിരികെനല്‍കി
ഇരിട്ടി: ബസ് യാത്രയ്ക്കിടെ യാത്രക്കാരന് മറന്നുവെച്ച സ്വര്‍ണാഭരണങ്ങളടങ്ങിയ ബാഗ് പൊലിസിനെ ഏല്‍പ്പിച്ച് ബസ് ജീവനക്കാരായ യുവാക്കള്‍ മാതൃകയായി. തലശ്ശേരി-കീഴ്പ്പള്ളി റൂട്ടില്‍ ഓടുന്ന സാഗര്‍ ബസ് ജീവനക്കാരാണു യാത്രയ്ക്കിടെ മറന്നുവച്ച അഞ്ചുസ്വര്ണമാലകള്, വളകള്‍ എന്നിവ ഉള്‍പ്പെടെ എട്ടുപവനോളം സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ ബാഗ് ഇരിട്ടി പൊലിസിനെ ഏല്പിച്ചത്. ബസ് ജീവനക്കാരായ കണ്ടക്ടര്‍ മാലൂര്സിറ്റിയിലെ ഇ. സുജിത്ത്, ഡ്രൈവര്‍ കുന്നോത്ത് സ്വദേശി സന്ദീപ്, ക്ലീനര്‍ തോലമ്പ്രയിലെ ഗിരീഷ് എന്നിവരാണ് ആഭരണങ്ങള്‍ തിരികെ നല്‍കിയത്. മട്ടന്നൂര്‍ പാലോട്ടുപള്ളി സ്വദേശി പോക്കറിന്റേതായിരുന്നു ബാഗ്. ബാങ്കില്‍ പണയംവച്ച സ്വര്‍ണം തിരികെയെടുത്ത് വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു പോക്കറിന്റെ സ്വര്‍ണമടങ്ങിയ ബാഗ് ബസില്‍ മറന്നുവച്ചത്. ബസ് ജീവനക്കാരില്‍ നിന്ന് ആഭരണങ്ങളടങ്ങിയ ബാഗ് ഏറ്റുവാങ്ങിയ ഇരിട്ടി എസ്.ഐ പി.എം സുനില്‍കുമാര്‍ പിന്നീട് ബാഗിലുണ്ടായിരുന്ന വിലാസം നോക്കി ഉടമയെ കണ്ടെത്തി സ്റ്റേഷനില്‍വച്ച് ആഭരണം തിരികെ നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."