യുവതീ പ്രവേശനം: ജില്ലയില്‍ കരിദിനം ആചരിച്ചു
തൃശൂര്‍: ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ തകര്‍ത്ത് സ്ത്രീ പ്രവേശനം നടത്താന്‍ പൊലിസിനെ ഉപയോഗിച്ച് നേതൃത്വം നല്‍കിയ എല്‍.ഡി.എഫ് സര്‍ക്കാരിനെതിരേ യു.ഡി.എഫ് ജില്ലയില്‍ കരിദിനം ആചരിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റുമാരായ ഐ.പി പോള്‍, രാജേന്ദ്രന്‍ അരങ്ങത്ത്, ജനറല്‍ സെക്രട്ടറിമാരായ എ. പ്രസാദ് രവി താണിക്കല്‍, സജീവന്‍ കുരിയച്ചിറ, ജെയിംസ് പെല്ലിശ്ശേരി, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. ഗിരീഷ്‌കുമാര്‍, മണ്ഡലം പ്രസിഡന്റുമാരായ കെ രാമനാഥന്‍, ടി.ആര്‍ സന്തോഷ്, ഫ്രാന്‍സിസ് ചാലിശ്ശേരി, എ.കെ സുരേഷ് സദാനന്ദന്‍ വാഴപ്പിള്ളി, വസന്തന്‍ ചിയാരം, ജയപ്രകാശ് പൂവത്തിങ്കല്‍ നേതൃത്വം നല്‍കി.
മാള: ഇന്ത്യന്‍ നാഷണന്‍ കോണ്‍ഗ്രസ് മാള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനാചരണ പ്രകടനം നടത്തി.
ശബരി മലയിലെ സ്ത്രീ പ്രവേശനത്തില്‍ പ്രതിഷേധിച്ചും സി.പി.എമ്മിന്റെയും ബി.ജെ.പി യുടെയും അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചും മാള ടൗണില്‍ കരിദിനം ആചരിച്ചു.
മാള മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ജോണ്‍ കെന്നഡി പ്രകടനത്തിന് നേതൃത്വം നല്‍കി. ഡി.സി.സി ജനറല്‍ സെക്രട്ടറി എ.എ അഷറഫ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി മെംബര്‍ ജോയ് മണ്ടകത്ത്, നേതാക്കളായ ബേബി മാമ്പിള്ളി, പി.എ സുരേഷ്, സുരേഷ് പാറന്‍, ഗോഗുല്‍ നാഥ്, ടി.ഒ വര്‍ഗീസ്, സേവ്യാര്‍കാരേക്കാട്ട്, വത്സന്‍, അബ്ബാസ്, എന്നിവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
കയ്പ്പമംഗലം: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ച് ആചാരം ലംഘനം നടത്തിയതില്‍ പ്രതിഷേധിച്ച് കയ്പ്പമംഗലം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനം ആചരിച്ചു. കാളമുറിയില്‍ നടന്ന കരിദിനാചരണം ഡി.സി.സി ജനറല്‍ സെക്രട്ടറി കെ.എഫ് ഡൊമിനിക് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ പി.എം.എ ജബ്ബാര്‍, സുരേഷ് കൊച്ചുവീട്ടില്‍, അനിത ബാബു, വി.കെ ഉല്ലാസ്, പി.കെ റാസിക്, മണി കാവുങ്ങല്‍, സി.ജെ ജോഷി, മണി ഉല്ലാസ്, കെ.വി വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."