ദാറുല്‍ ഹുദായുമായി മൊറോക്കന്‍ സര്‍വകലാശാലകള്‍ സഹകരിക്കും
റബാത്ത്: ദാറുല്‍ ഹുദാ ഇസ്്ലാമിക് സര്‍വകലാശാലയുമായി മൊറോക്കോയിലെ വിവിധ സര്‍വകലാശാലകള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ധാരണ. മൊറോക്കോയിലെ ഔഖാഫ് വകുപ്പ് മന്ത്രി ഡോ. അഹ്്മദ് തൗഫീഖ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ജമീല മുസല്ലി എന്നിവരുമായി ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ഇസ്ലാമിക് സര്‍വകലാശാലകളുടെ പൊതുവേദിയായ ഫെഡറേഷന് ഓഫ് ഇസ്ലാമിക് യൂനിവേഴ്സിറ്റീസി (എഫ്.യു.ഐ.ഡബ്ലു) ന്റെ അന്താരാഷ്ട്ര സമ്മേളനത്തില്‍ സംബന്ധിക്കാന്‍ മൊറോക്കോ തലസ്ഥാനമായ റബാത്തിലെത്തിയതായിരുന്നു അദ്ദേഹം.
ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വകലാശാലയിലെ പ്രവര്‍ത്തനങ്ങളും പദ്ധതികളും മന്ത്രിമാരുമായി അദ്ദേഹം പങ്കുവച്ചു. ദാറുല്‍ ഹുദായിലെ അക്കാദമിക നിലവാരം ഉയര്‍ത്തുന്നതിന് ഇരു മന്ത്രാലയങ്ങള്‍ക്കും കീഴിലുള്ള സര്‍വകലാശാലകള്‍ സഹകരിക്കുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഇന്ത്യയിലെ മൊറോക്കന്‍ എംബസിയുടെ താല്പര്യപ്രകാരമാണ് ഇസ്ലാമിക വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിന് ഡോ. നദ്വി മൊറോക്കന്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."