കോര്‍പറേഷന്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിക്കു തുടക്കം
കോഴിക്കോട്: കോര്‍പറേഷന്‍ ഉറവിട മാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി എയറോബിക് ബിന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചു നടപ്പാക്കുന്ന മാലിന്യ സംസ്‌കരണ പദ്ധതിക്കു തുടക്കമായി. കോര്‍പറേഷനിലെ തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, ചക്കോരത്ത്കുളം, അത്താണിക്കല്‍, കാരപ്പറമ്പ് എന്നീ വാര്‍ഡുകളിലാണു പദ്ധതിക്കു തുടക്കമിട്ടത്. എരഞ്ഞിപ്പാലം റസിഡന്റ്‌സ് അസോസിയേഷനിലെ റസീന സമദിന് എയറോബിക് ബിന്‍ കൈമാറി മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു.
സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ഇന്‍ ഹെല്‍ത്ത്, ഹൈജീന്‍ ആന്‍ഡ് എന്‍വയണ്‍മെന്റ്(സി.ആര്‍.ഡി.എച്ച്.എച്ച്.ഇ) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്നാണു പദ്ധതി ആവിഷ്‌കരിച്ചത്. അശോകപുരം കൃഷ്ണ ആര്‍ക്കേഡിലെ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്‍(ഐ.ഡി.എ) ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് അധ്യക്ഷയായി. സി.ആര്‍.ഡി.എച്ച്.എച്ച്.ഇ എക്‌സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. റീന അനില്‍കുമാര്‍ പദ്ധതി വിശദീകരിച്ചു.
കോര്‍പറേഷന്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് കെ. പ്രേമാനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ എം. രാധാകൃഷ്ണന്‍, എം.സി അനില്‍കുമാര്‍, ടി.വി ലളിതപ്രഭ, ആശ ശശാങ്കന്‍ സംസാരിച്ചു. കൗണ്‍സിലര്‍മാരായ അഡ്വ. പി.എം സുരേഷ്ബാബു, നമ്പിടി നാരായണന്‍, എന്‍.പി പത്മനാഭന്‍, ടി.സി ബിജുരാജ്, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി ബാബുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."