HOME
DETAILS

പശ്ചിമേഷ്യ: വീണ്ടും യു.എസ് നയതന്ത്രചതിയുടെ ഇര

  
backup
January 11 2020 | 03:01 AM

%e0%b4%aa%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%87%e0%b4%b7%e0%b5%8d%e0%b4%af-%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%af%e0%b5%81-%e0%b4%8e%e0%b4%b8

 


ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ ഏറ്റവും കടുത്ത നയതന്ത്ര ചതിയുടെയും കൊടിയ അധികാരദുരയുടെയും ഭീകര മുഖമാണ് ജനറല്‍ ഖാസിം സുലൈമാനിയുടെയും സംഘത്തിന്റെയും കൂട്ടക്കൊല അനാവരണം ചെയ്യുന്നത്. സംഘര്‍ഷഭരിതമായ പശ്ചിമേഷ്യയില്‍ അനുരഞ്ജനത്തിന്റെയും സമാധാനത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ പേരിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുലൈമാനിക്കും സംഘത്തിനും കെണി ഒരുക്കിയത്. ഇറാനും സഊദി അറേബ്യയും തമ്മില്‍ അനുരഞ്ജനത്തിന് വേദിയൊരുക്കണമെന്ന ട്രംപിന്റെ അഭ്യര്‍ഥന മാനിച്ചാണ് ഇറാഖിന്റെ പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍-മഹ്ദി സുലൈമാനിയെ ബാഗ്ദാദിലേക്ക് ക്ഷണിച്ചുവരുത്തിയത്.
ജനുവരി മൂന്നിന് വെള്ളിയാഴ്ച വെളുപ്പിന് ബാഗ്ദാദിലെത്തിയ സുലൈമാനിയും സംഘവും വിമാനത്താവളത്തിനു പുറത്ത് യു.എസ് ഡ്രോണ്‍ ആക്രമണത്തില്‍ കൂട്ടക്കൊല ചെയ്യപ്പെടുകയായിരുന്നു. ലോകത്തിലെ ഏറ്റവും കരുത്തുറ്റ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന യു.എസ് പ്രസിഡന്റ് പദവി വഹിക്കുന്ന ട്രംപിന്റെ കൊടും ചതിയും ഭീരുത്വവുമാണ് ലോകത്തെ മുള്‍മുനയിലാക്കിയ ദുരന്തം തുറന്നുകാട്ടുന്നത്. പ്രധാനമന്ത്രി മഹ്ദി തന്നെയാണ് ജനുവരി അഞ്ചിന് ഞായറാഴ്ച ഇക്കാര്യം ഇറാഖ് പാര്‍ലമെന്റിനെ അറിയിച്ചത്.
ലോകത്തെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യം എന്നാണ് യു.എസ് സ്വയം വിശേഷിപ്പിക്കുന്നത്. അത് തികച്ചും അര്‍ഥശൂന്യമാണെന്ന് അനുഭവം സാക്ഷ്യപ്പെടുത്തുന്നു. നിശ്ചിത ഇടവേളകളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നു എന്നതൊഴിച്ചാല്‍ യു.എസ് ആഭ്യന്തര രാഷ്ട്രഘടനയിലോ അതിന്റെ ഇതപര്യന്തമുള്ള വിദേശനയ പരിപാടികളിലോ ആ ജനാധിപത്യ അന്തസ്സത്ത പ്രകടമല്ലെന്നതാണ് യാഥാര്‍ഥ്യം. അതിന്റെ എണ്ണമറ്റ സാക്ഷ്യങ്ങള്‍ നിരത്താനുള്ള ഇടമല്ല ഇത്. യു.എസിന്റെ ആഭ്യന്തര രാഷ്ട്രീയത്തിന്റെ ഏറ്റവും വിഹ്വലങ്ങളായ പ്രതിഫലനങ്ങളാണ് ആ രാഷ്ട്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സംഭവവികാസങ്ങളില്‍ ഓരോന്നിലും പ്രകടമാകുന്നത്. 2020 ലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് പോരാട്ടങ്ങള്‍ കലുഷിതമാക്കിയ ആഭ്യന്തര രാഷ്ട്രീയമാണ് ഇപ്പോഴത്തെ പശ്ചിമേഷ്യന്‍ സംഭവവികാസങ്ങളിലേക്ക് നയിച്ചത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ സാധ്യതകള്‍ക്ക് നിഴല്‍വീഴ്ത്തുന്ന സംഭവവികാസങ്ങള്‍ക്കാണ് യു.എസ് സാക്ഷ്യം വഹിക്കുന്നത്. ട്രംപിനെതിരേ യു.എസ് ജനപ്രതിനിധിസഭ(കോണ്‍ഗ്രസ്)അധികാരദുര്‍വിനിയോഗത്തിനും സഭാപ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തിയതിനും വിചാരണയ്ക്കായി കുറ്റപത്രം തയാറാക്കിയിരിക്കുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ട്രംപ് റഷ്യയുടെ സഹായം തേടിയെന്നും അത് ലഭിച്ചുവെന്നും ആരോപണം ഉയരുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ തന്റെ മുഖ്യ എതിരാളിയെന്ന് കരുതുന്ന ജോ ബൈഡനെതിരേ അന്വേഷണം നടത്താന്‍ ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമെയര്‍ സെലന്‍സ്‌കിയുടെമേല്‍ ട്രംപ് സമ്മര്‍ദം ചെലുത്തിയതായി ആരോപണം ഉയര്‍ന്നു. റഷ്യയുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടിരിക്കുന്ന ഉക്രൈന് കോണ്‍ഗ്രസ് അംഗീകരിച്ച സൈനിക സാമ്പത്തിക സഹായം തടയുമെന്ന ഭീഷണി ഉയര്‍ത്തി തന്റെ പ്രതിയോഗിക്കെതിരേ അന്വേഷണം നടത്താനാണ് ട്രംപ് സെലന്‍സ്‌കിയുടെമേല്‍ സമ്മര്‍ദം ചെലുത്തിയത്. പ്രതിപക്ഷ ഡെമോക്രാറ്റുകള്‍ക്ക് നിയന്ത്രണമുള്ള കോണ്‍ഗ്രസ് വിശദമായ തെളിവെടുപ്പ് നടത്തി. അത് തടയാനും സാക്ഷികളെ പിന്തിരിപ്പിച്ച് തെളിവെടുപ്പ് അട്ടിമറിക്കാനും ട്രംപ് നേരിട്ട് നേതൃത്വം നല്‍കി. കോണ്‍ഗ്രസ് തെളിവെടുപ്പ് പൂര്‍ത്തിയാക്കി കുറ്റപത്രം അംഗീകരിച്ച് വിചാരണയ്ക്കായി സെനറ്റിനെ സമീപിക്കുന്നതിന് തീരുമാനമെടുത്തു. തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന ട്രംപിനെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉടനീളം പിന്തുടര്‍ന്ന വിവാദ പരമ്പരകള്‍ക്കു പുറത്ത് കോണ്‍ഗ്രസിന്റെ ഔപചാരിക ആരോപണം കനത്ത വെല്ലുവിളിയായി മാറിയിരിക്കുന്നു.
യാഥാസ്ഥിതിക വലതുപക്ഷം അരങ്ങുവാഴുന്ന പല സമൂഹങ്ങളിലുമെന്നപോലെ യു.എസും തീവ്ര സാമൂഹ്യ മഥനപ്രക്രിയയിലൂടെയാണ് കടന്നുപോകുന്നത്. അളവറ്റ ധനശക്തിയും വംശീയതയിലും വിദ്വേഷത്തിലും അധിഷ്ഠിതമായ തീവ്രദേശീയതയും തെരഞ്ഞെടുപ്പില്‍ തുണച്ചേക്കില്ലെന്ന ആശങ്ക മറ്റാരെക്കാളും ട്രംപിനുണ്ട്. ഈ രാഷ്ട്രീയ അനിശ്ചിതത്വത്തെ മറികടക്കാനുള്ള ആഗോള രാഷ്ട്രീയ ആഖ്യാനം രചിക്കാനാണ് ട്രംപിന്റെ ശ്രമം. ആ നാടകമാണ് പശ്ചിമേഷ്യയില്‍ അരങ്ങേറുന്നത്. ഏറ്റക്കുറച്ചിലുകളോടെ യു.എസ് പ്രസിഡന്റുമാര്‍,ഡെമോക്രാറ്റുകളെന്നോ റിപ്പബ്ലിക്കുകളെന്നോ വ്യത്യാസം കൂടാതെ,കാലാകാലങ്ങളായി പയറ്റിത്തെളിഞ്ഞ അന്താരാഷ്ട്ര കുടിലതന്ത്രങ്ങളുടെ ഏറെ വികൃതമായ ആവര്‍ത്തനത്തിനാണ് ലോകം സാക്ഷ്യംവഹിക്കുന്നത്. 9-11ന് ന്യൂയോര്‍ക്കിലും വാഷിങ്ടണിലും അരങ്ങേറിയ ഭീകരാക്രമണമാണ് ഇന്നത്തെ നിലയില്‍ യു.എസ് പ്രസിഡന്റിന് അനിയന്ത്രിതമായ യുദ്ധാധികാരം നല്‍കുന്ന നിയമനിര്‍മാണത്തിന് ജനപ്രതിനിധിസഭയെ നിര്‍ബന്ധിതമാക്കിയത്.
ഭീകരാക്രമണത്തെ തുടര്‍ന്ന് 'സൈനിക ശക്തി വിനിയോഗിക്കാനുള്ള ഭരണഘടനാപരമായ അവകാശം' കോണ്‍ഗ്രസ് അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന് തീറെഴുതുകയായിരുന്നു. അതാണ് പിന്നീട് യു.എസിന്റെ ഇറാഖ് അധിനിവേശത്തിനും സദ്ദാം ഹുസൈന്റെയും ആയിരക്കണക്കിന് ഇറാഖികളുടെ കൊലകള്‍ക്കും കാരണമായത്. അതാണ് പിന്നീട് ലിബിയ, യെമന്‍,എത്വോപ്യ, സോമാലിയ,എറിത്രിയ, കെനിയ,ജോര്‍ജ്ജിയ,ഫിലിപ്പൈന്‍സ് തുടങ്ങി ലോകത്തുടനീളം വിനാശകരമായ യു.എസ് സായുധ ഇടപെടലുകള്‍ക്കും കൂട്ടക്കൊലകള്‍ക്കും വഴിതെളിച്ചത്. മനുഷ്യചരിത്രത്തില്‍ അനിയന്ത്രിതമായ ഹിംസയ്ക്കും ദുരന്തങ്ങള്‍ക്കും മറ്റൊരു ഭരണാധികാര സ്ഥാപനവും യു.എസ് പ്രസിഡന്റിന് സമാനമായി ഉണ്ടായിട്ടില്ലെന്നുവേണം കരുതാന്‍. ഇതുവഴി യു.എസ് യുദ്ധോപകരണ നിര്‍മാണ കോര്‍പറേഷനുകള്‍ ആയിരക്കണക്കിനുകോടി ഡോളറിന്റെ ലാഭം കൊയ്തതായാണ് കണക്കാക്കപ്പെടുന്നത്.
യുദ്ധവ്യവസായത്തില്‍ അധിഷ്ഠിതമായ സമ്പദ്ഘടനയാണ് യു.എസ് രാഷ്ട്രീയത്തിന്റെ ചരടുവലിക്കുന്നത്. അനിയന്ത്രിതമായ ആ അധികാരത്തിന് കടിഞ്ഞാണിടാന്‍ യു.എസ് കോണ്‍ഗ്രസ് തന്നെ വ്യാഴാഴ്ച മുന്നോട്ടുവന്നുവെന്നത് സുലൈമാനി സംഘത്തിന്റെ കൂട്ടക്കൊലയുടെ ഉത്തരവാദി ട്രംപാണെന്ന് അനിഷേധ്യമായി തെളിയിക്കുന്നു. കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തിന്റെ ഫലപ്രാപ്തിയെ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്നു. റിപ്പബ്ലിക്കന്മാര്‍ക്ക് വ്യക്തമായ ഭൂരിപക്ഷമുള്ള സെനറ്റില്‍കൂടി പ്രമേയത്തിന് കേവല ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമെ പ്രസിഡന്റ് ആസ്വദിച്ചുപോരുന്ന അമിതാധികാരത്തിന് കടിഞ്ഞാണാവൂ. എന്നിരിക്കിലും യു.എസ് ജനപ്രതിനിധിസഭ പ്രസിഡന്റിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നുവെന്നത് നല്‍കുന്ന സന്ദേശം ആ രാജ്യത്തെ ജനതയുടെ ധാര്‍മിക വിജയമായിതന്നെ കണക്കാക്കപ്പെടും.
സുലൈമാനി വധത്തിന് തിരിച്ചടിയെന്നോണം ഇറാന്‍ യു.എസിന്റെ ഇറാഖിലെ സൈനിക താവളങ്ങള്‍ക്കുനേരെ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിനു പിന്നാലെ വൈറ്റ് ഹൗസിന്റെ നടുത്തളത്തില്‍ ട്രംപ് നടത്തിയ ഔപചാരിക പ്രഖ്യാപനവും ഇറാന്റെ പ്രതികരണവും അന്തരീക്ഷത്തില്‍ തെല്ല് അയവുവരുന്നതായാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ വേഗത്തില്‍ സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് കരുതാനാവില്ല. യു.എസ് കൂടുതല്‍ സൈനിക സന്നാഹങ്ങള്‍ പശ്ചിമേഷ്യയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അത്യന്തം ഉത്കണ്ഠാജനകമായ അന്തരീക്ഷമാണ് മേഖലയില്‍ നിലനില്‍ക്കുന്നത്.യു.എസും നാറ്റോയുമടക്കം പാശ്ചാത്യശക്തികളുടെ പിന്മാറ്റവും മേഖലയിലെ ഭരണകൂടങ്ങളും ഇതര രാഷ്ട്രീയ ശക്തികളും തമ്മില്‍ നടക്കുന്ന ജനാധിപത്യപരമായ സമാധാന, അനുരഞ്ജന ശ്രമങ്ങള്‍ക്കും മാത്രമെ അവിടെ സാധാരണനില പുനഃസ്ഥാപിക്കാന്‍ സഹായകമാവൂ. അതാവട്ടെ പശ്ചിമേഷ്യയുടെ ജനാധിപത്യവല്‍ക്കരണവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മേഖലയിലെ എണ്ണ-പ്രകൃതിവാതക സമ്പത്തില്‍ കണ്ണുനട്ടിരിക്കുന്ന യു.എസും പാശ്ചാത്യ മുതലാളിത്ത ശക്തികളും അതിന് അനുവദിക്കുമെന്നു കരുതാനാവില്ല.
പ്രസിഡന്റ് ട്രംപ് തന്റെ ബുധനാഴ്ചത്തെ പ്രഖ്യാപനത്തില്‍ യു.എസിന്റെ സൈനിക,സാമ്പത്തിക കരുത്തിനെപ്പറ്റി ഏറെ വാചാലനാകുകയുണ്ടായി. ഷെയ്ല്‍ ഓയിലിന്റെ ലഭ്യതയുടെ പശ്ചാത്തലത്തില്‍ എണ്ണ-പ്രകൃതിവാതക സ്വയംപര്യാപ്തതയെപ്പറ്റിയും അദ്ദേഹം പറയുകയുണ്ടായി. വായാടിയായ ഒരു ഭരണാധികാരിയുടെ വീമ്പിളക്കലിന് അപ്പുറത്ത് അതിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിണിതപ്രജ്ഞര്‍ കരുതില്ല. തൊഴിലില്ലായ്മ മുതല്‍ യു.എസ് ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന പ്രശ്‌നങ്ങളാല്‍ സംഘര്‍ഷഭരിതമാണ് ആ രാജ്യത്തെ ആഭ്യന്തര ജീവിതം. അവയ്ക്ക് പരിഹാരം കാണാത്ത ലോക പൊലിസിന്റെ വേഷം ചമഞ്ഞ് അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയാണ് സുലൈമാനിയുടെ വധമടക്കം ആഗോള വിഷയങ്ങളില്‍ ട്രംപ് നടത്തുന്ന ഞാണിന്മേല്‍ കളികള്‍.
യു.എസ് ഷെയ്ല്‍ ഓയില്‍ ഉല്‍പ്പാദനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ പശ്ചിമേഷ്യയടക്കം ആഗോള എണ്ണസ്രോതസുകളോടുള്ള അവരുടെ ആശ്രിതത്വം ദീര്‍ഘകാലം തുടരേണ്ടിവരും. അതാവട്ടെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ആഭ്യന്തര ആവശ്യവുമായി ബന്ധപ്പെട്ടതല്ല. യു.എസിലെ കോര്‍പറേറ്റ് എണ്ണകുത്തകകളുടെ നിലനില്‍പ്പിന്റെയും കൊള്ളലാഭത്തിന്റെയും പ്രശ്‌നമാണത്. യു.എസ് എണ്ണ ശുദ്ധീകരണശാലകള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത് വിദേശ അസംസ്‌കൃത എണ്ണയെ ആശ്രയിച്ചാണ്. ഷെയ്ന്‍ ഓയില്‍ സംസ്‌കരണം ശുദ്ധീകരണശാലകളില്‍ സാധ്യമല്ല. കോര്‍പറേറ്റ് താല്‍പ്പര്യ സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധമായ യു.എസ് ഭരണകൂടത്തിന് അതുകൊണ്ടുതന്നെ പശ്ചിമേഷ്യയുടേതടക്കം ആഗോള അസംസ്‌കൃത എണ്ണയെ ഇനിയും ഏറെക്കാലം ആശ്രയിക്കേണ്ടിവരും. ആ കോര്‍പറേറ്റ് നിക്ഷിപ്ത താല്‍പ്പര്യം തന്നെയായിരിക്കും യു.എസിന്റെ പശ്ചിമേഷ്യന്‍ നയങ്ങള്‍ നിര്‍ണയിക്കുക



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago