എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനം സമാപിച്ചു
തൊടുപുഴ: കേരള എന്‍.ജി.ഒ യൂനിയന്‍ ജില്ലാ സമ്മേളനത്തിന് പരിസമാപ്തി. നൂറുകണക്കിനു ജീവനക്കാര്‍ അണിനിരന്ന പ്രകടനത്തോടും പൊതുസമ്മേളനത്തോടെയുമാണ് സമ്മേളനം സമാപിച്ചത്. തൊടുപുഴ സിവില്‍ സ്റ്റേഷന് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിന്റെ മുന്‍നിരയില്‍ വനിതാ ജീവനക്കാര്‍ അണിനിരന്നു. ബാനറിന് തൊട്ടുപിന്നിലായി ജില്ലാ-സംസ്ഥാന നേതാക്കള്‍ അണിനിരന്നു. പാതയോരങ്ങളില്‍ ആവേശം പകര്‍ന്ന് വിവിധ വര്‍ഗബഹുജന സംഘടനകള്‍ അഭിവാദ്യമര്‍പ്പിച്ചു. ടൗണ്‍ ചുറ്റി മുനിസിപ്പല്‍ മൈതാനിയിലിയാണ് പ്രകടനം സമാപിച്ചത്.
പൊതുസമ്മേളനം വൈദ്യുത മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്പേഴ്സന് കെ.പി മേരി അധ്യക്ഷയായി. യൂനിയന്‍ സംസ്ഥാന ട്രഷറര്‍ എസ്. രാധാകൃഷ്ണന്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.സി വാമദേവന്, ടി.എം ഹാജറ, സംസ്ഥാന കമ്മിറ്റിയംഗം സി. വിനോബ സംസാരിച്ചു. ജില്ലാ സെക്രട്ടറി എസ്. സുനില്‍കുമാര്‍ സ്വാഗതവും പ്രസിഡന്റ് കെ.കെ പ്രസുഭകുമാര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."