മറിയം യൂസഫ് നേടി, ഇന്ത്യന്‍ പൗരത്വം
പാലക്കാട്: പാകിസ്ഥാന് സ്വദേശി മറിയം യൂസഫിന് ഇന്ത്യന്‍ പൗരത്വം. ഇന്ത്യന്‍ പൗരത്വം അനുവദിച്ച പൗരത്വസര്‍ട്ടിഫിക്കറ്റ് ജില്ലാ കലക്ടര്‍ ഡി. ബാലമുരളിയില്നിന്നും ബന്ധുക്കളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ മറിയം യൂസഫ് ഏറ്റുവാങ്ങി. 2008 ലാണ് പാകിസ്ഥാനിലെ ലാഹോര്‍ സ്വദേശിയായ മറിയം യൂസഫ് പാലക്കാട് ഡയറാ സ്ട്രീറ്റ് സ്വദേശി ഇംദാദ് ഷാമിലിനെ വിവാഹം ചെയ്തത്. ഓണ്‍ലൈനിലൂടെ പരിചയപ്പെട്ട ഇവര്‍ ബന്ധുക്കളുടെ സമ്മതത്തോടെ വിവാഹിതാരാവുകയായിരുന്നു. ഇന്ത്യന്‍ പൗരനല്ലാത്ത ഒരു വ്യക്തിക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കണമെങ്കില്‍ കുറഞ്ഞത് ഏഴു വര്‍ഷമെങ്കിലും ഇന്ത്യയില്‍ താമസിക്കണമെന്നാണ് നിയമം.
തിനെ തുടര്‍ന്ന് 2017ല്‍ പൗരത്വസര്ട്ടിഫിക്കറ്റിനായി ജില്ലാ ഭരണകൂടം വഴി അപേക്ഷ നല്കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷമാണ് പൗരത്വസര്‍ട്ടിഫിക്കറ്റ് മറിയം യൂസഫിന് ജില്ലാ കലക്ടര്‍ കൈമാറിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."