പുകയില ഉല്‍പന്നളുടെ വില്‍പന; രണ്ടുപേര്‍ പിടിയില്‍
വടകര: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ കേസില്‍ രണ്ടുപേരെ വടകര എക്‌സൈസ് പിടികൂടി. പതിയാരക്കര സ്വദേശി തെക്കെകുളങ്ങരത്ത് ബഷീര്‍(40), ഝാര്‍ഖണ്ഡ് സ്വദേശി നിന്‍ഹാജ് അന്‍സാരി(26) എന്നിവരെയാണ് പിടികൂടിയത്. വടകര പഴയ സ്റ്റാന്റിനു സമീപം പാന്‍ ബീഡ കച്ചവടം ചെയ്യുന്നയാളാണ് അന്‍സാരി.
പതിയാരക്കര സ്വദേശി ബഷീറിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. ഇവരില്‍ നിന്നും ഒരു കിലോ പുകയില ഉല്‍പന്നങ്ങളും പിടിച്ചെടുത്തു. ഇരുവരെയും പിഴയടച്ചശേഷം വിട്ടയച്ചു. വടകരയിലെ സ്‌കൂള്‍ പരിസരങ്ങള്‍ നിരോധിത പുകയില ഉല്‍പന്നങ്ങളുടെ വില്‍പന മേഖലയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. ക്വീന്‍സ് റോഡിലും മറ്റും ഇത്തരം കടകളില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നിത്യസന്ദര്‍ശകരാണെന്ന് സമീപത്തെ കച്ചവടക്കാരും സാക്ഷ്യപെടുത്തുന്നു.
വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എക്‌സൈസ് വ്യക്തമാക്കി. പരിശോധനക്ക് ഇന്‍സ്‌പെക്ടര്‍ ആര്‍.എന്‍ ബൈജു, പ്രിവന്റീവ് ഓഫിസര്‍ കുഞ്ഞികൃഷ്ണന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനോദ്, രതീഷ്, സുധീര്‍ കുന്നുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."