HOME
DETAILS
MAL
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഗുണ്ടാരാജ് നടപ്പാക്കി സി.പി.എം അഴിഞ്ഞാടുന്നു: കുമ്മനം രാജശേഖരന്
backup
February 20 2017 | 21:02 PM
കടയ്ക്കല്‍: പൊലിസ് സ്റ്റേഷനിലും സര്‍ക്കാര്‍ ആശുപത്രിയിലും റവന്യൂ ഓഫിസുകളിലും ഗുണ്ടാരാജ് നടപ്പാക്കി സി.പി.എം ഫാസിസ്റ്റുകള്‍ അഴിഞ്ഞാടുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. കടയ്ക്കലില്‍ കൊല്ലപ്പെട്ട രവീന്ദ്രനാഥിന്റെ വസതിയിലെത്തിയതായിരുന്നു അദ്ദേഹം. രവീന്ദ്രനാഥിന്റെ ഭൗതികശരീരം അടക്കം ചെയ്ത ചിതയില്‍ പുഷ്പാഞ്ജലി നടത്തുകയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും ചെയ്തു. പൊലിസിന്റെ സഹായത്തോടെ സി.പി.എം അക്രമങ്ങള്‍ വര്‍ധിപ്പിക്കുന്നു. കടയ്ക്കല്‍ പൊലിസിലും സര്‍ക്കാര്‍ ആശുപത്രിയിലും ബി.ജെ.പി, ആര്.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് അവകാശങ്ങളും ചികിത്സയും നിഷേധിക്കുന്നു. രവീന്ദ്രനാഥിന് പരുക്കേറ്റപ്പോള്‍ ചികിത്സ നല്കാന് സൗകര്യമൊരുക്കിയിരുന്നെങ്കില് ഒരു മനുഷ്യജീവന് രക്ഷിക്കാമായിരുന്നുവെന്നും കുമ്മനം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."